< Back
World
​ഗസ്സയിൽ ഇസ്രായേൽ ഉപരോധം തുടർന്നാൽ നടപടി കടുപ്പിക്കും; ഇമ്മാനുവൽ മാക്രോൺ
World

​ഗസ്സയിൽ ഇസ്രായേൽ ഉപരോധം തുടർന്നാൽ നടപടി കടുപ്പിക്കും; ഇമ്മാനുവൽ മാക്രോൺ

Web Desk
|
30 May 2025 5:06 PM IST

ഒരു രാഷ്ട്രീയ പരിഹാരത്തിനായി പ്രവർത്തിക്കാൻ പാരീസ് പ്രതിജ്ഞാബദ്ധമാണെന്ന് മാക്രോൺ പറഞ്ഞു, ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തന്റെ പിന്തുണയും അദേഹം ആവർത്തിച്ചു

​ഗസ്സ സിറ്റി: ​ഗസ്സയ്ക്കുള്ള മാനുഷിക സഹായം തടയുന്നത് തുടർന്നാൽ ഇസ്രോയേലിനെതിരായ നടപടി കടുപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.

ഒരു രാഷ്ട്രീയ പരിഹാരത്തിനായി പ്രവർത്തിക്കാൻ പാരീസ് പ്രതിജ്ഞാബദ്ധമാണെന്ന് മാക്രോൺ പറഞ്ഞു, ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള തന്റെ പിന്തുണയും അദേഹം ആവർത്തിച്ചു.

വ്യവസ്ഥകളോടെ ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നത് "ഒരു ധാർമ്മിക കടമ മാത്രമല്ല, ഒരു രാഷ്ട്രീയ ആവശ്യകത കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിൽ തുടരുന്ന ഉപരോധം ഉടൻ അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ അന്താരാഷ്ട്ര സമ്മർദം ശക്​തമായ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ നടപടി ആവശ്യമാണ്. ഇസ്രായേൽ കുടിയേറ്റക്കാർക്കെതിരെ നടപടി കടുപ്പിക്കുമെന്നും മാക്രോൺ പറഞ്ഞു.

ഇസ്രോയേൽ അവരുടെ നിലപാട് മാറ്റുമെന്നും എത്രയും പെട്ട‌ന്ന് തന്നെ ഒരു അനുകൂല നടപടി സ്വീകരിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് .മാക്രോൺ പറഞ്ഞു.

വർധിച്ചുവരുന്ന അന്താരാഷ്ട്ര സമ്മർദത്തിനിടയിൽ ഗസ്സയിൽ 11 ആഴ്ച നീണ്ടുനിന്ന സഹായ ഉപരോധം ഇസ്രായേൽ കഴിഞ്ഞ ആഴ്ച ഭാഗികമായി അവസാനിപ്പിച്ചിരുന്നു. ഇത് ​ഗസ്സ ജനങ്ങൾക്കിടയിൽ പരിമിതമായ അളവിൽ ദുരിതാശ്വാസ വിതരണം ചെയ്യാൻ സഹായിച്ചതായും അദേഹം അറിയിച്ചു.

മാക്രോൺ ഒരു ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിലേക്ക് ചുവട് മാറുന്നത് ഇസ്രായേലിനെ പ്രകോപിപ്പിക്കുമെന്നും പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാക്കുമെന്നും നയതന്ത്രജ്ഞരും വിദഗ്ധരും അഭിപ്രായപ്പെടുന്നു.

Similar Posts