< Back
World
Reality behind hamas commander threat
World

'ലോകം മുഴുവൻ ഞങ്ങളുടെ കീഴിൽ വരും'; ഹമാസ് കമാൻഡറുടെ 'ഭീഷണിയുടെ' യാഥാർഥ്യമെന്ത്?

Web Desk
|
12 Oct 2023 7:16 PM IST

ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം മഹ്മൂദ് സഹറിന്റെ 2022ലെ വീഡിയോ ആണ് ഹമാസ് കമാൻഡറുടേതെന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്.

കോഴിക്കോട്: 'ലോകം മുഴുവൻ ഞങ്ങളുടെ കീഴിൽ വരും, ഭിഷണിയുമായി ഹമാസ് കമാൻഡർ'. ഹമാസ് രാഷ്ട്രീയകാര്യ സമിതി അംഗം മഹ്മൂദ് സഹറിന്റെ വീഡിയോ പങ്കുവെച്ച് ചില മാധ്യമങ്ങൾ നൽകിയ വാർത്തയുടെ തലക്കെട്ടാണ് ഇത്. ഇത് ഇന്ന് നടത്തിയ പ്രസ്താവനയാണ് ഇതെന്നാണ് വായിച്ചാൽ തോന്നുക. എന്നാൽ ഇത് 2022 ഡിസംബറിലെ ഒരു വീഡിയോയാണ്. വാർത്തയിൽ പറയുന്നതുപോലെ മഹ്മൂദ് സഹർ ഹമാസ് കമാൻഡറല്ല, മുഹമ്മദ് ദൈഫാണ് ഹമാസ് കമാൻഡർ.

സഹർ വീഡിയോയിൽ പറയുന്നത്:

''510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയൊന്നാകെ അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ മറ്റു കുറ്റകൃത്യങ്ങളോ ഇല്ലാത്ത സംവിധാനം നിലവിൽ വരും. ഫലസ്തീൻ ജനതക്കും ലെബനൻ, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെയും തുടരുന്ന ആക്രമണങ്ങൾ അവസാനിക്കും'

Similar Posts