< Back
World
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയർ
World

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയർ

Web Desk
|
5 Sept 2024 8:19 PM IST

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആണ് ഇക്കാര്യം അറിയിച്ചത്

പാരിസ്: യൂറോപ്യൻ യൂണിയന്റെ മുൻ ബ്രെക്‌സിറ്റ് മധ്യസ്ഥൻ മൈക്കൽ ബാർനിയർ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങളായി നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തീരുമാനം. മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി മാക്രോൺ അറിയിച്ചു.

50 വർഷത്തോളം നീണ്ട വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ ജീവിതത്തിൽ ഫ്രഞ്ച് വിദേശകാര്യം, പരിസ്ഥിതി, കാർഷിക വകുപ്പുകളുടെ മന്ത്രിയും രണ്ട് തവണ യൂറോപ്യൻ കമ്മിഷ്ണറുമായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസുമായും യൂറോപ്യൻ യൂണിയനുമായും ബന്ധപ്പെട്ട നിർണായ രാഷ്ട്രീയ നീക്കങ്ങളിൽ പങ്കാളിയായ വ്യക്തിയെന്ന നിലയിൽ ശ്രദ്ധേയനാണ് 73 കാരനായ മൈക്കൽ. ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

അതേസമയം തീവ്രവലതുപക്ഷ നിലപാട് സ്വീകരിക്കുന്ന മൈക്കൽ കുടിയേറ്റ നിയന്ത്രണത്തെ പിന്തുണക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു.

Similar Posts