< Back
World
മഞ്ഞില്‍ പുതഞ്ഞുപോയ നായക്ക് രക്ഷകരായി അവധി ആഘോഷിക്കാനെത്തിയ കുടുംബം; ഹൃദയം തൊടുന്ന വീഡിയോ
World

മഞ്ഞില്‍ പുതഞ്ഞുപോയ നായക്ക് രക്ഷകരായി അവധി ആഘോഷിക്കാനെത്തിയ കുടുംബം; ഹൃദയം തൊടുന്ന വീഡിയോ

Web Desk
|
4 Jan 2023 11:36 AM IST

ഗുഡ് ന്യൂസ് മൂവ്മെന്‍റിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

മെക്സിക്കോ: മഞ്ഞില്‍ പുതഞ്ഞു പോയ നായക്ക് രക്ഷകരായി കുടുംബം. പ്രദേശത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബമാണ് മഞ്ഞില്‍ പെട്ടു പോയ നായയെ രക്ഷിച്ചത്. ഗുഡ് ന്യൂസ് മൂവ്മെന്‍റിന്‍റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രദേശമാകെ മഞ്ഞുനിറഞ്ഞ് സ്ഥലത്താണ് നായ അകപ്പെട്ടിരുന്നത്. ഒരു ചെറിയ കുഴിയില്‍ പെട്ട് അനങ്ങാന്‍ പോലുമാകാത്ത അവസ്ഥയില്‍ ഇരിക്കുന്ന നായയെ കുടുംബം ചെറിയൊരു തടിക്കഷ്ണം കൊണ്ടു ഇളക്കാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് ഒരു സ്ത്രീ കൈ കൊണ്ട് പിടിച്ചു കയറ്റുകയായിരുന്നു. മഞ്ഞില്‍ അകപ്പെട്ടെങ്കിലും നായയുടെ ആരോഗ്യനിലക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.

മെക്സിക്കൻ ടിവി ഷോ ഹോസ്റ്റായ അൽഫോൺസോ ഡി ആൻഡ അല്ലെങ്കിൽ പോഞ്ചോ ഡി ആൻഡയാണ് ഈ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്.2.2 മില്യണിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. ''മഞ്ഞില്‍ പെട്ട് നായയുടെ കാലുകള്‍ മരവിച്ചിരിക്കാം..എങ്കിലും കൃത്യസമയത്ത് അതിനെ രക്ഷിച്ചതിന്'' നെറ്റിസണ്‍സ് കുടുംബത്തെ അഭിനന്ദിച്ചു.

View this post on Instagram

A post shared by Good News Movement (@goodnews_movement)

Similar Posts