< Back
World
കാബൂൾ വിമാനത്താവളത്തില്‍ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
World

കാബൂൾ വിമാനത്താവളത്തില്‍ വെടിവെപ്പ്: സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

Web Desk
|
23 Aug 2021 11:19 AM IST

മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി.

കാബൂൾ വിമാനത്താവളത്തില്‍ വെടിവെപ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നും ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുണ്ട്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൌരന്മാരെ തിരിച്ചുകൊണ്ടുവരുന്ന സമയമാണിത്. കാബൂള്‍ വിമാനത്താവളം വഴിയാണ് ഒഴിപ്പിക്കല്‍. സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

അഞ്ഞൂറോളം ഇന്ത്യക്കാർ ഇനിയും നാട്ടിലേക്ക് വരാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ രാത്രി ദോഹയിലെത്തിച്ച 146 ഇന്ത്യക്കാരെയും നാട്ടിലെത്തിച്ചു. രണ്ട് വ്യോമസേന വിമാനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് ശ്രമം.

അതേസമയം യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് ഉടൻ പിൻവാങ്ങരുതെന്ന ആവശ്യവുമായി ബ്രിട്ടൺ രംഗത്തെത്തി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെടും.

Related Tags :
Similar Posts