< Back
World
ഇറാൻ മുൻ പ്രസിഡന്റ് അഹ്മദി നജാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
World

ഇറാൻ മുൻ പ്രസിഡന്റ് അഹ്മദി നജാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

അഹമ്മദലി ശര്‍ഷാദ്
|
1 March 2026 10:25 PM IST

2005- 2013 കാലത്ത് ഇറാൻ പ്രസിഡന്റായിരുന്നു നജാദ്

തെഹ്‌റാൻ: ഇറാൻ മുൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നജാദ് യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കുകിഴക്കൻ തെഹ്‌റാനിലെ നർനക്കിലുള്ള നജാദിന്റെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിൽ നജാദും നിരവധി അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് വിവരം. ശനിയാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.

2005- 2013 കാലയളവിലാണ് നജാദ് ഇറാൻ പ്രസിഡന്റ് പദവിയിലിരുന്നത്. പ്രസിഡന്റാവുന്നതിന് മുമ്പ് തെഹ്‌റാൻ മേയറായും അർദാബിൽ പ്രവിശ്യാ മേയറായും പ്രവർത്തിച്ചിരുന്നു.

അതിനിടെ ഇറാനിലെ പുതിയ നേതൃത്വം ചർച്ചകൾക്കായി ബന്ധപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അവർ ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. താൻ ചർച്ചക്ക് തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇത് അവർക്ക് നേരത്തെ ചെയ്യാമായിരുന്നു. എന്നാൽ അവർ വളരെയധികം കാത്തിരുന്നു. അവർക്ക് കുറച്ചുകൂടി പ്രായോഗികമായ രീതിയിൽ പ്രതികരിക്കാമായിരുന്നു എന്നും 'ദ അത്‌ലാന്റിക്' മാഗസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

Similar Posts