< Back
World
ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു
World

ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു

Web Desk
|
18 Sept 2024 11:47 AM IST

വനിത സൈനിക അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്

ഗസ്സ: തെക്കന്‍ ഗസ്സയിലെ റഫയില്‍ ഹമാസുമായുള്ള ഏറ്റുമുട്ടലിൽ നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്താൻ​ പോയ വനിത സൈനിക അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്.

23 കാരനായ ക്യാപ്റ്റൻ ഡാനിയേൽ മിമോൺ ടോഫ്, 20 കാരി സ്റ്റാഫ് സർജന്റ് അഗം നൈം, 21 കാരൻ അമിത് ബക്രി, ഡോട്ടൻ ഷിമോൺ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ നിരവധി ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായാണ് വിവരം.

ഗസ മുനമ്പിൽ ഹമാസിനെതിരെ ഐഡിഎഫ് നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വനിതാ സൈനികയാണ് നയിം എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. തെൽ സുൽത്താൻ പരിസരത്തെ കെട്ടിടത്തിനകത്ത് പ്രവേശിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഐഡിഎഫ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് ഇസ്രായേലിന്റെ തീരുമാനം.

Related Tags :
Similar Posts