< Back
World

World
ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു
|8 Jan 2024 10:56 PM IST
രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്
മ്യൂണിക്: ലോക ഫുട്ബോളിനെ ത്രസിപ്പിച്ച ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78 വയസായിരുന്നു.കളിക്കാരനായും പരിശീലകനായും ജർമനിക്ക് കിരീടം നേടിക്കൊടുത്ത താരമാണ് ബെക്കൻബോവർ. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
‘എന്റെ ഭർത്താവിന്റെ നിര്യാണം വേദനയോടെ അറിയിക്കുന്നു’ -െബക്കൻബോവറുടെ മരണം സ്ഥിരീകരിച്ച് കുടുംബം വാർത്താകുറിപ്പ് പുറത്തിറക്കി.1974ൽ പശ്ചിമ ജർമനി ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ നായകനായും 1990ൽ ജർമനിയുടെ പരിശീലകനായുമാണ് ലോകകിരീടം കൈകളിലേന്തിയത്.
മൂന്ന് ലോകകപ്പുകളിൽ കളിച്ച താരം പശ്ചിമ ജർമനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതിരോധ കോട്ട കാത്തു. 1972 മുതൽ തുടർച്ചയായി മൂന്ന് തവണ ബയേൺ മ്യൂണികിനെ ബുണ്ടസ്‍ലീഗ ചാമ്പ്യന്മാരാക്കി.രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടി.