World
സ്കിബിഡി മുതൽ ഡെലുലു വരെ; കേംബ്രിഡ്ജ് നിഘണ്ടുവിൽ  6000 പുതിയ വാക്കുകൾ കൂടി
World

സ്കിബിഡി മുതൽ ഡെലുലു വരെ; കേംബ്രിഡ്ജ് നിഘണ്ടുവിൽ 6000 പുതിയ വാക്കുകൾ കൂടി

Web Desk
|
19 Aug 2025 11:20 AM IST

കഴിഞ്ഞ കൊല്ലം സോഷ്യൽ മീ‍‍‍ഡിയ ഏറ്റവും അധികം ഏറ്റെടുത്ത വാക്കുകളാണ് സ്കിബിഡിയും ഡെലുലുവും

ലണ്ടൻ: ജെൻസിയും ജെൻ ആൽഫയും ഉപയോഗിക്കുന്ന പല വാക്കുകളും 80-90 കിഡ്സിന് അത്ര പരിചിതമല്ല, അപ്പോൾ പിന്നെ പഴയ തലമുറയുടെ കാര്യം പറയാനുണ്ടോ. സ്കിബിഡി, ഡെലുലു...എന്നൊക്കെ കേട്ടാൽ ഇതെന്തൂട്ട് സാധനം എന്ന് അന്തം വിടുകയേ നിവൃത്തിയുള്ളൂ..എന്നാൽ ഈ ന്യൂജെൻ വാക്കുകളെയൊക്കെ കേംബ്രിഡ്ജ് ഡിക്ഷണറിക്ക് നന്നായി പിടിച്ചിട്ടുണ്ട്. പുതിയതായി ചേര്‍ത്ത 6000 വാക്കുകളുടെ കൂട്ടത്തിൽ സ്കിബിഡിയും ഡെലുലുവും ഇടംപിടിച്ചിരിക്കുകയാണ്.

കഴിഞ്ഞ കൊല്ലം സോഷ്യൽ മീ‍‍‍ഡിയ ഏറ്റവും അധികം ഏറ്റെടുത്ത വാക്കുകളാണ് സ്കിബിഡിയും ഡെലുലുവും. അനിമേറ്റഡ് സീരിസിൽ നിന്നും ഉത്ഭവിച്ച സ്കിബിഡി എന്ന വാക്ക് കഴിഞ്ഞ വർഷം ഇൻസ്റ്റ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ട്രൻഡായിരുന്നു. ടീനേജ് വിഭാ​ഗത്തിൽപ്പെട്ട കുട്ടികളായിരുന്നു ഈ വാക്ക് ഏറ്റവുമധികം ഉപയോഗിച്ചത്. ഇതിന് കൂള്‍, ബാഡ് തുടങ്ങിയ അര്‍ഥങ്ങളാണ് ഡിക്ഷണറിയില്‍ നല്‍കിയിരിക്കുന്നത്.ഡെല്യൂഷൻ എന്ന വാക്കിന്‍റെ ചുരുക്കമാണ് ഡെലുലു. ഇതിന് യഥാര്‍ഥമോ സത്യമോ ആയ കാര്യം വിശ്വസിക്കുക എന്നിങ്ങനെയാണ് അര്‍ഥമാക്കുന്നത്.

ഇതുകൂടാതെ ട്രഡ് വൈഫ്, ഇൻസ്പോ, മൗസ് ജിഗ്ളര്‍ എന്നീ വാക്കുകളും ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത സ്ത്രീ സങ്കൽപം പിന്തുടരുന്ന സ്ത്രീകളെയാണ് ട്രഡ് വൈഫ് എന്ന് പറയുന്നത്. ജോലി ചെയ്യുന്നില്ലെങ്കിലും ജോലി ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിക്കുന്നതിനെയാണ് മൗസ് ജിഗ്ളര്‍ എന്ന് പറയുന്നത്. സമൂഹസാധ്യമ സംസ്കാരം ഇം​ഗ്ലീഷ് ഭാഷയെ വേറെ തലത്തിലേക്ക് എത്തിച്ചിരിക്കുന്നു എന്നാണ് ലെക്സിക്കൽ പ്രോ​ഗ്രാം മാനേജറായ കോളിൻ ക്ലന്റോഷ് പറയുന്നത്.

Similar Posts