< Back
World
ഇന്ധനചോർച്ച; ആക്‌സിയം 4 വിക്ഷേപണം വീണ്ടും മാറ്റി
World

ഇന്ധനചോർച്ച; ആക്‌സിയം 4 വിക്ഷേപണം വീണ്ടും മാറ്റി

Web Desk
|
11 Jun 2025 7:21 AM IST

പരിശോധനകൾ തുടരുന്നുവെന്നും വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. നാലാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്.

ഫ്‌ളോറിഡ: ഇന്ന് നടക്കാനിരുന്ന ആക്‌സിയം 4 വിക്ഷേപണം മാറ്റി. റോക്കറ്റിൽ ബൂസ്റ്റർ ഘട്ടത്തിലെ ഇന്ധനത്തിൽ നേരിയ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. പരിശോധനകൾ തുടരുന്നുവെന്നും വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് സ്‌പേസ് എക്‌സ് അറിയിച്ചു. നാലാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്.

മുമ്പ് മൂന്നു തവണയും പ്രതികൂല കാലാവസ്ഥ കാരണമായിരുന്നു യാത്ര മാറ്റി വെച്ചത്. ശുഭാംശു ശുക്ല ഉൾപ്പടുന്ന നാലംഗ സംഘം ഇന്ന് പുറപ്പെടാനിരിക്കയായിരുന്നു. അതിനിടയിലാണ് ഇന്ധനചോർച്ച കണ്ടെത്തുന്നത്.

നാസയും, ഐഎസ്ആർഒയും, സ്‌പെയ്‌സ് എക്‌സും, യൂറോപ്പ്യൻ സ്‌പേസ് ഏജൻസിയും സംയുക്തമായി അക്‌സിയം സ്‌പേസുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്വകാര്യ യാത്ര പദ്ധതിയാണ് ആക്‌സിയം ഫോർ മിഷൻ. ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സൺ, സ്ലാവസ് ഉസ്‌നാൻസ്‌കി വിസ്‌നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരാണ് യാത്രികർ, സ്‌പേസ്എക്‌സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് യാത്ര. ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി നിലയത്തിൽ എത്തിക്കാൻ സ്‌പെയ്‌സ് എക്‌സിന്റെ തന്നെ ഡ്രാഗൺ ക്രൂ മൊഡ്യൂളും ഉപയോഗിക്കുന്നു

Similar Posts