< Back
World
മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റും നൊബേല്‍ പുരസ്കാര ജേതാവുമായ വില്യം ഡി ക്ലർക് അന്തരിച്ചു
World

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റും നൊബേല്‍ പുരസ്കാര ജേതാവുമായ വില്യം ഡി ക്ലർക് അന്തരിച്ചു

Web Desk
|
11 Nov 2021 9:27 PM IST

1993ല്‍ ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്

ദക്ഷിണാഫ്രിക്കയിലെ വർണവിവേചന കാലഘട്ടമായ 'അപ്പാർത്തീഡ് യുഗത്തിലെ' അവസാന നേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായിരുന്ന ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറാപി ചികിത്സയിലായിരുന്നു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ വക്താവ് രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചു.

1993ല്‍ ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസണ്‍ മണ്ടേലയ്‌ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രെഡ്രികിന് ലഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്.


ഒരാൾ, ഒരു വോട്ട് എന്ന മുദ്രാവാക്യത്തിലൂടെ ദക്ഷിണാഫ്രിക്കയിലെ വംശവിവേചനം എന്നെന്നേക്കുമായി അവസാനിപ്പിച്ചതിൽ ഫ്രെഡ്രിക് നിർണായ പങ്കുവഹിച്ചിരുന്നു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‌ മേലുള്ള നിരോധനം നീക്കി നേതാവായ നെൽസൺ മണ്ടേലയെ 27 വർഷത്തിന്‌ ശേഷം ജയിൽ വിമുക്തനുമാക്കിയതും ഫ്രെഡ്രിക്കാണ്‌.

Similar Posts