< Back
World
മസ്‌കിനെ മറികടക്കാൻ അദാനി; ആഗോള സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്
World

മസ്‌കിനെ മറികടക്കാൻ അദാനി; ആഗോള സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്

Web Desk
|
13 Jan 2023 7:19 PM IST

ആഴ്ചകള്‍ക്കുള്ളില്‍ അദാനി മസ്‍കിനെ മറികടന്ന് രണ്ടാമതെത്തും എന്നാണ് റിപ്പോര്‍ട്ട്

ആഗോള സമ്പന്ന പട്ടികയിൽ ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്‌കിനെ മറികടന്ന് ഗൗതം അദാനി രണ്ടാമതെത്തുമെന്ന് റിപ്പോർട്ട്. ബ്ലൂം ബെർഗിന്റെ ബില്യണയർ ഇൻഡക്‌സ് പ്രകാരം 119 ബില്യൺ ഡോളറാണ് അദാനിയുടെ നിലവിലെ ആസ്തി. ഏതാണ്ട് 9,68,500 കോടി രൂപ. ഇലോൺ മസ്‌കിന്റേത് 132 ബില്യൺ ഡോളറാണ്. 1,07,4200 കോടി രൂപ. അഞ്ചാഴ്ച്ചക്കുള്ളിൽ അദാനി മസ്‌കിനെ മറികടന്ന് രണ്ടാമത് എത്തും എന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്‍റെ റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെസ്‍ലയുടെ ഓഹരി വിപണിയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ മസ്‌കിന് നഷ്ടമായത് 137 ബില്യൺ ഡോളറാണ്. എന്നാൽ അദാനിയാകട്ടെ വലിയ കുതിപ്പാണ് നടത്തുന്നത്. ഒരു വർഷത്തിനിടെ അദാനിയുടെ ആസ്തി 43 ബില്യൺ ഡോളറാണ് വർധിച്ചത്. കഴിഞ്ഞ ഡിസംബർ 13 നാണ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മസ്‌ക് രണ്ടാം സ്ഥാനത്തേക്കിറങ്ങിയത്. ആഡംബര ഉൽപ്പന്ന വ്യവസായി ബെർനാഡ് അർനോൾഡാണ് ഒന്നാം സ്ഥാനത്ത്.




Similar Posts