< Back
World
തീ വിലയിൽ സ്വർണം; പൊന്നിൽ തീർത്ത കുപ്പായം ഗിന്നസ് ബുക്കിൽ

Photo| Special Arrangement

World

തീ വിലയിൽ സ്വർണം; പൊന്നിൽ തീർത്ത കുപ്പായം ഗിന്നസ് ബുക്കിൽ

Web Desk
|
22 Oct 2025 2:10 PM IST

24 കാരറ്റ് സ്വർണത്തിൽ നിർമിച്ച 'ദുബായ് ഡ്രസ്സ്' കഴിഞ്ഞ ദിവസം പുറത്തിറക്കി

ഷാർജ: കൈയെത്താ ദൂരത്തേക്കാണ് സ്വർണത്തിന്റെ കുതിപ്പ്. ഇടക്ക് ചെറിയ ചാഞ്ചാട്ടങ്ങളൊക്കെയുണ്ടാകുന്നുണ്ടെങ്കിലും കുതിപ്പിൽ തന്നാണ് പൊന്നിന്റെ പോക്ക്. ഒരു തരിപൊന്നിന് പൊന്നും വില നൽകണ്ടേി വരുന്ന കാലം. എന്നാൽ ഇതിനിടയിൽ പൊന്നിൽതീർത്ത കുപ്പായമിറക്കിയിരിക്കുകയാണ് സൗദി അറേബ്യ. അതും സ്വർണത്തിൽ നിർമിച്ച ലോകത്തിലെ ഏറ്റവും ഭാരമേറിയ വസ്ത്രം. 24 കാരറ്റ് സ്വർണത്തിൽ നിർമിച്ച 'ദുബായ് ഡ്രസ്സ്' കഴിഞ്ഞ ദിവസം പുറത്തിറക്കി. സ്വർണക്കുപ്പായം ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്.

ഏകദേശം 9.65 കോടി രൂപയാണ് വില വരുന്ന ഈ വസ്ത്രം ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ വസ്ത്രമാണ്. സൗദിയിലെ പ്രമുഖ സ്വർണാഭരണ ബ്രാൻഡായ അൽ റൊമൈസാനിൽ നിന്നാണ് ഈ നിർമിതി. 10 കിലോഗ്രാമിൽ കൂടുതലാണ് (ഏകദേശം 22 പൗണ്ട്) വസ്ത്രത്തിൻ്റെ ഭാരം.ആഡംബര കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന വസ്ത്രം നിർമാണം കൊണ്ടും ഡിസൈനുകൾ കൊണ്ടും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. കിരീടം,കമ്മലുകൾ, മാല തുടങ്ങി മുഴുവൻ ആഭരണങ്ങളോടെയുമാണ് ഈ വസ്ത്രം പൂർത്തിയാക്കിയിരിക്കുന്നത്.

യുഎഇയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പാറ്റേണുകളും കൊത്തുപണികളും ഉൾക്കൊള്ളുന്ന ദുബൈ വസ്ത്രത്തിന്റെ രൂപകൽപ്പന പരമ്പരാഗതമായ എമിറാത്തി സംസ്കാരത്തിൽ നിന്നാണ്.

കൈയിൽ നീണ്ടുനിൽക്കുന്ന സ്വർണ ബ്രേസ്ലെറ്റ്, കിരീടം തുടങ്ങിയവ നിർമാണത്തിലെ കലാവൈഭവം പ്രകടമാക്കുന്നതാണ്. ഷാർജയിൽ നടന്ന 56-ാമത് മിഡിൽ ഈസ്റ്റ് വാച്ച് ആൻഡ് ജ്വല്ലറി ഷോയിലാണ് വസ്ത്രം ആദ്യമായി അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള 1800-ഓളം ഡിസൈനർമാരും കരകൗശല വിദഗ്ധരും പങ്കെടുക്കുന്ന ഷോയിൽ 500 ലധികം പ്രാദേശിക, അന്തർദേശീയ പ്രദർശകരാണ് പ​ങ്കെടുക്കുന്നത്.

Similar Posts