< Back
World
ഗ്രെറ്റയെ വലിച്ചിഴച്ച് ഇസ്രായേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ഫ്ലോട്ടില യാത്രികൻ

ഗ്രെറ്റ തുംബർഗ് | Photo: CNN

World

ഗ്രെറ്റയെ വലിച്ചിഴച്ച് ഇസ്രായേൽ പതാക ചുംബിക്കാൻ നിർബന്ധിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി ഫ്ലോട്ടില യാത്രികൻ

Web Desk
|
4 Oct 2025 10:46 PM IST

ഇസ്രായേൽ സൈന്യം ഗ്രെറ്റയെ തങ്ങളുടെ കണ്മുന്നിൽ വളരെ കഠിനമായി പീഡിപ്പിച്ചതായും ഏഴ്സിൻ സെലിക് പറഞ്ഞു

ഇസ്താംബുൾ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയിലെ യാത്രക്കാരോട് ഇസ്രായേൽ സൈന്യം മോശമായി പെരുമാറിയതായി അനഡോലു ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുംബർഗിനെ പ്രത്യേകം ലക്ഷ്യം വെച്ച് ആക്രമിച്ചതായി ഏഴ്സിൻ സെലിക് എന്ന സുമൂദ് ഫ്ലോട്ടില യാത്രികൻ അനഡോലുവിനോട് പറഞ്ഞു.

ഇസ്രായേൽ സൈന്യം ഗ്രെറ്റയെ തങ്ങളുടെ കണ്മുന്നിൽ വളരെ കഠിനമായി പീഡിപ്പിച്ചതായും ഏഴ്സിൻ സെലിക് പറഞ്ഞു. 'ഗ്രേറ്റ വെറും ഒരു കൊച്ചുകുട്ടിയാണ്. അവർ അവളെ ഇഴയാൻ നിർബന്ധിച്ചു' ഏഴ്സിൻ സെലിക് പറഞ്ഞു. ഇസ്രായേൽ സൈന്യം നാസികളെ പോലെ ക്രൂരമായി ഗ്രെറ്റയെ ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിര്ബന്ധിച്ചതായും ഗ്രെറ്റ പ്രമുഖ ആയതിനാൽ ഇസ്രായേൽ സൈന്യം അവളോട് മനഃപൂർവ്വം ക്രൂരമായി പെരുമാറിയെന്നും ഏഴ്സിൻ സെലിക് പറഞ്ഞു.

ഗസ്സയിലേക്ക് പോകുകയായിരുന്ന ഗ്ലോബൽ സുമുദ് ഫ്ലോട്ടില കപ്പലുകൾ ആക്രമിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് അനുമതി നൽകിയാതായി നേരത്തെ അമേരിക്കൻ മാധ്യമം സിബിഎസ് ന്യൂസ് പുറത്തുവിട്ടിരുന്നു. തുനീഷ്യയിൽ നങ്കൂരമിട്ടിരിന്ന സമയത്താണ് രണ്ട് ബോട്ടുകൾക്ക് നേരെ നിയമവിരുദ്ധമായി ഡ്രോൺ ആക്രമണം നടത്താൻ നെതന്യാഹു ഉത്തരവിട്ടത്.

Similar Posts