< Back
World

World
'നിരപരാധികളായ കുഞ്ഞുങ്ങൾ മരിച്ചുവീഴരുത്'; പോസ്റ്റുമായി ഏർലിങ് ഹാളണ്ട്
|11 Nov 2023 5:11 PM IST
ഗസ്സയിൽ ഇതുവരെ 4500 കുട്ടികളാണ് കൊല്ലപ്പെട്ടത്.
ലണ്ടൻ: കൊല്ലപ്പെടുന്ന കുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി താരം ഏർലിങ് ഹാളണ്ട്. നിരപരാധികളായ കുഞ്ഞുങ്ങൾ മരിച്ചുവീഴരുതെന്ന് ഹാളണ്ട് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഗസ്സയിൽ ഇതുവരെ 4500 കുട്ടികളാണ് കൊല്ലപ്പെട്ടത്.