< Back
World
Hamas and Putin have one thing in common, says Biden
World

'ഹമാസും പുടിനും സമം'; ഇസ്രായേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്ന് ബൈഡൻ

Web Desk
|
20 Oct 2023 8:15 AM IST

അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യമെന്നും ബൈഡൻ

വാഷിംഗ്ടൺ: ഹമാസിനെ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനോട് ഉപമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസും പുടിനും സമമാണെന്നും അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഇരുകൂട്ടരുടെയും ലക്ഷ്യമെന്നും യുഎസ് പൗരന്മാരെ അഭിസംബോധന ചെയ്ത് ബൈഡൻ പറഞ്ഞു.

ഇസ്രായേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകുന്ന കാര്യവും വാഷിംഗ്ടണിൽ നടന്ന പരിപാടിയിൽ ബൈഡൻ വ്യക്തമാക്കി. ഇസ്രായേലിന്റെ അയൺ ഡോം സംവിധാനം കരുത്തുറ്റതാക്കാനാണ് ധനസഹായം. ആഗോളനേതാക്കൾ എന്ന നിലയിൽ അത് തങ്ങളുടെ കടമയാണെന്നാണ് ബൈഡൻ അറിയിച്ചത്. യുക്രൈനിനും സമാന രീതിയിൽ അമേരിക്ക ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

"തീവ്രവാദ സംഘടനയായ ഹമാസും സ്വേച്ഛാദിപതികളായ റഷ്യയും ജയിച്ചുകൂട. ഒരു മഹത്തരമായ രാഷ്ട്രം എന്ന നിലയ്ക്ക് നമുക്കുള്ള ഉത്തരവാദിത്തം നിറവേറ്റാതിരിക്കാനാവില്ല. പ്രസിഡന്റ് എന്ന നിലയ്ക്ക് ഹമാസ് പിടിയിലുള്ള അമേരിക്കൻ ബന്ദികളെ വിട്ടുകിട്ടുന്നതിനാണ് ഇപ്പോൾ ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്. വളരെയേറെ വേദനയും ദേഷ്യവും അതേസമയം നിശ്ചയദാർഢ്യവുമൊക്കെയുള്ള അനേകം മനുഷ്യരെ ഇസ്രായേൽ സന്ദർശനത്തിനിടെ കണ്ടു. ഫലസ്തീൻ ജനതയുടെ നഷ്ടം ഹൃദയഭേദകമാണ്. നിഷ്‌കളങ്കമായ ഒരു ജീവനും നഷ്ടപ്പെട്ടുകൂട". ബൈഡൻ പറഞ്ഞു. ഗസ്സയിലെ ആശുപത്രി ആക്രമണം ഇസ്രായേൽ നടത്തിയതല്ല എന്ന് പ്രസംഗത്തിൽ ആവർത്തിക്കാനും ബൈഡൻ മറന്നില്ല.

അതേസമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്. അവസാന മണിക്കൂറിൽ മാത്രം ഗസ്സയിൽ ഇസ്രായേൽ തകർത്തത് 10 റസിഡൻഷ്യൽ കോംപ്ലക്‌സുകളാണ്. ഗസ്സ സിറ്റിയിലെ ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ചിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു.

Similar Posts