< Back
World

World
"ഹമാസിന് മുന്നിൽ രണ്ട് വഴികൾ, ഒന്നുകിൽ അടിയറവ് അല്ലെങ്കിൽ മരണം"; നെതന്യാഹു
|21 Dec 2023 11:20 PM IST
ചരിത്രപരമായ അബദ്ധങ്ങളാണ് ഇസ്രായേൽ പിന്തുടരുന്നതെന്നാണ് ഹമാസിന്റെ പ്രതികരണം
വെടിനിർത്തൽ ചർച്ചകൾക്ക് ഹമാസ് തയ്യാറാവത്ത സാഹചര്യത്തിൽ നിലപാട് കടുപ്പിച്ച് ഇസ്രായേൽ. ഹമാസിനു മുമ്പാകെ ഒന്നുകിൽ അടിയറവ്, അല്ലെങ്കിൽ മരണമെന്ന രണ്ടു വഴികളേയുള്ളൂവെന്ന് നെതന്യാഹു പ്രതികരിച്ചു.
ചരിത്രപരമായ അബദ്ധങ്ങളാണ് ഇസ്രായേൽ പിന്തുടരുന്നതെന്നാണ് ഹമാസിന്റെ പ്രതികരണം. അധിനിവേശം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്തലിന് ഇല്ലെന്നാണ് ഹമാസ് നിലപാട്.
തുടർചർച്ചകൾക്കായി ഹമാസ് പി ബി അധ്യക്ഷൻ ഇസ്മാഈൽ ഹനിയ കെയ്‌റോയിൽ തുടരുന്നുണ്ട്. രണ്ടര മാസത്തിനുളളിൽ 720 ഇസ്രായേൽ സൈനിക വാഹനങ്ങൾ തകർത്തെന്ന് ഹമാസ് അവകാശപ്പെട്ടു..