< Back
World
കരയുദ്ധത്തിന് സജ്ജം; ഗസ്സ വിടണമെന്ന ഇസ്രായേൽ ഭീഷണി തള്ളി ഹമാസ്
World

'കരയുദ്ധത്തിന് സജ്ജം'; ഗസ്സ വിടണമെന്ന ഇസ്രായേൽ ഭീഷണി തള്ളി ഹമാസ്

Web Desk
|
13 Oct 2023 3:07 PM IST

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ

ഗസ്സ സിറ്റി: ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി തള്ളി ഹമാസ്. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ. ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഗസ്സയോട് ചേർന്ന ഇസ്രായേൽ പ്രദേശങ്ങളിൽ ഒഴിപ്പിക്കൽ പൂർണമായെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ചൈനയിലെ ഇസ്രായേൽ എംബസി ജീവനക്കാരന് കുത്തേറ്റു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ നടന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ പ്രധാനമന്ത്രിയുമായി ഗസ്സ വിഷയത്തില്‍ ചര്‍ച്ച നടത്തും.

Similar Posts