< Back
World

World
ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാതെ വെടിനിർത്തൽ ചർച്ചക്കില്ലെന്ന് ഹമാസ്
|20 Dec 2023 9:58 AM IST
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് കഴിഞ്ഞ ദിവസം വെടിനിർത്തലിന് സന്നദ്ധമാണെന്ന് സൂചന നൽകിയിരുന്നു.
ഗസ്സ: ഇസ്രായേൽ അധിനിവേശം പൂർണമായും അവസാനിപ്പിക്കാതെ വെടിനിർത്തൽ ചർച്ചക്കില്ലെന്ന് ഹമാസ്. ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് കഴിഞ്ഞ ദിവസം വെടിനിർത്തലിന് സന്നദ്ധമാണെന്ന് സൂചന നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രതികരണം.
ഗസ്സയിൽ റഫ മേഖലയിലാണ് ഇപ്പോൾ രൂക്ഷമായ ആക്രമണം നടക്കുന്നത്. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാൻ പോലും കഴിയാത്തവിധത്തിലുള്ള ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. തകർക്കപ്പെട്ട കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
അതേസമയം ഇസ്രായേലിൽ ബന്ദിമോചനം ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ട ബന്ദിയുടെ വീഡിയോ വലിയ ചർച്ചയായിരുന്നു. തങ്ങളുടെ മരണമാണോ നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണ് ഹമാസിന്റെ വീഡിയോയിലുള്ള ബന്ദിയാക്കപ്പെട്ട വ്യക്തി ചോദിക്കുന്നത്.