World
ഗോലാൻ കുന്നിനു നേരെ മിസൈല്‍ ആക്രമണം; 10 പേര്‍ മരിച്ചു,  ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയെന്ന് ഇസ്രായേല്‍
World

ഗോലാൻ കുന്നിനു നേരെ മിസൈല്‍ ആക്രമണം; 10 പേര്‍ മരിച്ചു, ആക്രമണത്തിന് പിന്നില്‍ ഹിസ്ബുല്ലയെന്ന് ഇസ്രായേല്‍

Web Desk
|
27 July 2024 11:16 PM IST

തിരിച്ചടിക്കാൻ ഇസ്രായേൽ അടിയന്തര യോഗം ചേർന്നതായും ഉടൻ തിരിച്ചടി ഉണ്ടായേക്കുമെന്നും സൂചന

തെൽ അവീവ്: അധിനിവിഷ്ട ഗോലാൻ കുന്നിനു നേരെ മിസൈല്‍ ആക്രമണം. പിന്നില്‍ ഹിസ്ബുല്ലയെന്ന് ഇസ്രായേല്‍ ആരോപിച്ചു. ആക്രമണത്തിൽ 10 പേര്‍ മരിച്ചതായും 30 ലധികം പേര്‍ക്ക് പരിക്കേറ്റതായും 7 പേര്‍ ഗുരുതരാവസ്ഥയിലാണെന്നും ഇസ്രായേല്‍ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ആക്രമണത്തിന് തിരിച്ചടിക്കാൻ ഇസ്രായേൽ അടിയന്തര യോഗം ചേർന്നതായും ഉടൻ തിരിച്ചടി ഉണ്ടായേക്കുമെന്ന സൂചനയും ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. അതേസമയം ആരോപണം ഹിസ്ബുല്ല നിഷേധിച്ചു. ഗോലാന്‍ കുന്നിന് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഹിസ്ബുല്ലയുടെ വാദം.

Similar Posts