< Back
World

World
യുക്രൈനിലെ ഡിനിപ്രോയിൽ റഷ്യയുടെ മിസൈൽ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
|16 July 2022 10:09 AM IST
ഡിനിപ്രോയിലെ വ്യവസായിക സമുച്ചയത്തിലാണ് മിസൈൽ ചെന്ന് പതിച്ചത്
കിയവ്: യുക്രൈനിലെ ഡിനിപ്രോ നഗരത്തിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മുന്ന് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. ഡിനിപ്രോയിലെ വ്യവസായിക സമുച്ചയത്തിലും നഗരത്തിലുമാണ് മിസൈൽ ചെന്ന് പതിച്ചത്. റീജിയണൽ ഗവർണർ വാലന്റൈൻ റെസ്‌നിചെങ്കോയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടത്. തലസ്ഥാനമായ കിയവില്‍ റഷ്യൻ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും ആക്രമണം. മറ്റു ചിലയിടത്തും വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റിംഗ്