< Back
World
എന്താണ് ഫിൻലാൻഡുകാരുടെ സന്തോഷത്തിന് പിന്നിൽ?

Photo | Afp | Getty Images

World

എന്താണ് ഫിൻലാൻഡുകാരുടെ സന്തോഷത്തിന് പിന്നിൽ?

Web Desk
|
29 Sept 2025 6:15 PM IST

കഴിഞ്ഞ എട്ടു വർഷമായി ഫിൻലാൻഡ് എന്ന രാജ്യം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടരുന്നതിന് പിന്നിലെ രഹസ്യവും അതുപോലൊരു ഇക്കി​ഗായ്

തുടർച്ചയായി എട്ടാം തവണയും ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ഫിൻലാൻഡ്. ഇതിനായ് അവർ തേടുന്ന 'ഇക്കിഗായ്' എന്താണ്?

ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. 'മൂല്യമുള്ള ജീവിതം നല്കുന്നത് ' എന്നാണ് ഇക്കിഗായ് അർത്ഥമാക്കുന്നത്. ജീവിതത്തില്‍ സന്തോഷം കണ്ടെത്താൻ നിങ്ങളൊരു ഇക്കിഗായ് കണ്ടത്തേണ്ടതുണ്ട്. ഇതിന് ചിലപ്പോൾ നമ്മൾ മാത്രം വിചാരിച്ചാൽ പറ്റണമെന്നില്ല. ചുറ്റുപാടുകൾ കൂടി അതിന് പാകപ്പെടേണ്ടതായുണ്ട്.

കഴിഞ്ഞ എട്ടു വർഷമായി ഫിൻലാൻഡ് എന്ന രാജ്യം ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തുടരുന്നതിന് പിന്നിലെ രഹസ്യവും അതുപോലൊരു ഇക്കി​ഗായ് ആണ്. എല്ലാവരും പരസ്പരം അറിഞ്ഞ് ജീവിക്കുന്നു. സന്തോഷം പങ്കുവെക്കുന്നു. ഫിൻലൻഡുകാർ എന്തുകൊണ്ടാണ് ഇത്രയധികം സംതൃപ്തരായിരിക്കുന്നത്? ഫിൻ‌ലാൻഡിന്റെ സന്തോഷത്തിന്റെ നിഗൂഢത ഫിൻ‌ലാൻ‌ഡുകാർക്ക് ഉൾപ്പെടെ പലർക്കും മനസ്സിലാകുന്നില്ല എന്നതാണ് കൗതുകകരം.

തത്ത്വചിന്തകനും പ്രൊഫസറുമായ ഫ്രാങ്ക് മാർട്ടേല ഈ നേട്ടത്തെ ചില ഉദാഹരണം വെച്ച് ഇങ്ങനെ വിശദീകരിക്കുന്നു; 'ഹെൽസിങ്കിയിലെ സെൻട്രൽ ലൈബ്രറിയായ ഊദി ഒരു ഉദാഹരണമാണ്. പരമ്പരാഗത ലൈബ്രറി സേവനങ്ങൾ, വീഡിയോ ഗെയിമിംഗ് ഇടങ്ങൾ, ഡിജിറ്റൽ സ്റ്റുഡിയോ ഇടങ്ങൾ, 3D-പ്രിന്റിംഗ് സേവനങ്ങൾ എന്നിവ ഇവിടെയുണ്ട്. സൗജന്യവും പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്നതുമായ ഒരു "ലിവിംഗ് മീറ്റിംഗ് പ്ളേസ്" എന്നാണ് ലൈബ്രറി സ്വയം നിർവചിച്ചിരിക്കുന്നത്. എല്ലാവർക്കും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ അവസരം ഉറപ്പാക്കുക എന്നതാണ് ആശയം.

പരിസ്ഥിതിയോട് ഇണങ്ങിയുള്ള ജീവിതമാണ് ഫിന്‍ലാന്‍ഡുകാരുടെത്. 'നിങ്ങൾ ഒരിക്കലും പരിസ്ഥിതിയിൽ നിന്ന് വളരെ അകലെയല്ല' എന്ന ചിന്തയാണ് ഫിൻലാൻഡ് നൽകുന്നതെന്നും പലരും പറയുന്നു.

രാജ്യത്തിന്റെ സന്തോഷത്തെ, താപനിലയുമായി ബന്ധിപ്പിക്കുന്നവരും കുറവല്ല. യുഎസിലെ പാസഞ്ചർ കാറുകളേക്കാൾ കൂടുതൽ 'സൗനകൾ'ഫിൻലാൻഡിൽ ഒരാൾക്ക് ഉണ്ട് എന്നാണ് അവരുടെ വാദം. മാനസികമായ സന്തോഷത്തിനും ആരോഗ്യത്തിനും വേണ്ടി എല്ലാ ദിവസവും സൗനകൾ ഉപയോഗിക്കുന്നവരുണ്ട്. പരസ്പരമുള്ള വിശ്വാസവും സ്വാതന്ത്ര്യവുമാണ് മറ്റൊരു ഘടകമായി പറയുന്നത്. ഫിൻലാൻഡുകാർ അവരുടെ അയൽക്കാരെയും പൊതു ഉദ്യോഗസ്ഥരെയും അവരുടെ സർക്കാരിനെയും വിശ്വസിക്കുന്നു.

ഫിൻലൻഡുകാരുടെ അനുഭവത്തെ ബാധിക്കുന്നതിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന ഘടകങ്ങളിലൊന്ന് 'സിസു' ആണ്. ധൈര്യം, പ്രതിരോധശേഷി, ദൃഢനിശ്ചയം എന്നിവ സംയോജിപ്പിക്കുന്ന ഒരു സവിശേഷ ഫിന്നിഷ് ആശയമാണത്.

Related Tags :
Similar Posts