< Back
World
പരിശീലന ഓട്ടവുമായി പര്‍വതാരോഹക; പിന്നാലെ ഓടി ആട്ടിൻകൂട്ടം
World

പരിശീലന ഓട്ടവുമായി പര്‍വതാരോഹക; പിന്നാലെ ഓടി ആട്ടിൻകൂട്ടം

Web Desk
|
19 Sept 2022 4:17 PM IST

നൂറുകണക്കിന് ചെമ്മരിയാടുകളാണ് സ്ത്രീക്കു പിന്നാലെ ഓടുന്നത്.

പാരിസ്: മനുഷ്യനും മൃ​ഗങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ നിരവധി കേട്ടിട്ടുണ്ട് നാം. ഇവിടെ ഒരു പർവതാരോഹകയോട് ആട്ടിൻപറ്റത്തിനു തോന്നിയ അടുപ്പത്തിന്റെ കാര്യമാണ് പറയുന്നത്. പരിശീലനത്തിന്റെ ഭാഗമായി ഓടിയ പര്‍വതാരോഹകയെ പിന്തുടർന്ന് ഓടുകയാണ് ആട്ടിൻപറ്റം.

ഇതിന്റെ വീഡിയോ പുറത്തുവന്നു. അവരുമായി യാതൊരു പരിചയവുമില്ലാത്ത ആടുകളാണ് ഇതെന്നതാണ് ശ്രദ്ധേയം. നൂറുകണക്കിന് ചെമ്മരിയാടുകളാണ് സ്ത്രീക്കു പിന്നാലെ ഓടുന്നത്.

നിറയെ ഭം​ഗിയുള്ള മരങ്ങൾ നിറഞ്ഞ കാനനപാതയിലൂടെയാണ് സ്ത്രീ ഓടുന്നത്. ഇടയ്ക്ക് സാഹചര്യം വിശദീകരിക്കാനായി മറ്റൊരാളെ ഫോണില്‍ വിളിക്കാനായി അവര്‍ ഓട്ടം നിര്‍ത്തുമ്പോള്‍ ആട്ടിന്‍പറ്റവും ഓട്ടം നിര്‍ത്തി കാത്തുനില്‍ക്കും.

പിന്നീട് ഓട്ടം പുനരാരംഭിച്ചപ്പോള്‍ വീണ്ടും പിന്തുടരുന്നതും വീഡിയോയില്‍ കാണാം. പർവതാരോഹക ഓട്ടം അവസാനിപ്പിച്ചപ്പോഴാണ് കൂട്ടുപോയ ആടുകളും നിന്നത്.

എലനോര്‍ ഷോള്‍സ് എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവച്ചിരിക്കുന്ന ഈ മനോഹരമായ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.



Similar Posts