< Back
World
Hundreds protest against Chinese ‘mega-embassy’ in London
World

ലണ്ടനിൽ കൂറ്റൻ ചൈനീസ് എംബസി നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

Web Desk
|
10 Feb 2025 8:41 AM IST

ശനിയാഴ്ച ലണ്ടനിലെ പുതിയ ചൈനീസ് മെഗാ എംബസിയുടെ നിർദ്ദിഷ്ട സൈറ്റിന് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു

ലണ്ടൻ: ലണ്ടനിൽ പുതിയ ബഹുനില നയതന്ത്ര കാര്യാലയം നിര്‍മിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ ലണ്ടന്‍ നഗരത്തിൽ വലിയ പ്രതിഷേധം. യൂറോപ്പിലെ ഏറ്റവും വലിയ എംബസി പണിയാന്‍ ചൈന പദ്ധതിയിട്ട ലണ്ടൽ ടവറിനടുത്തുള്ള റോയല്‍ മിന്‍റ് കോര്‍ട്ടിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ശനിയാഴ്ച ലണ്ടനിലെ പുതിയ ചൈനീസ് മെഗാ എംബസിയുടെ നിർദ്ദിഷ്ട സൈറ്റിന് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെ തടിച്ചുകൂടിയിരുന്നു. രാഷ്ട്രീയക്കാരും പ്രതിഷേധക്കാരും വിമതരെ നിയന്ത്രിക്കാൻ ഇത് ഉപയോഗിക്കുമെന്ന് ആശങ്ക പ്രകടിപ്പിച്ചു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.

ടിബറ്റന്‍, ഹോങ്കോങ്, ഉയിഗൂര്‍ സ്വദേശികളുടെ നേതൃത്വത്തിലായിരുന്നു റാലി. രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും നിയമവിരുദ്ധമായി തടവിലിടാന്‍ ചൈന ഈ കേന്ദ്രം ഉപയോഗിച്ചേക്കുമെന്നാണ് പ്രക്ഷോഭകാരികളുടെ ആശങ്ക. ഷാഡോ സുരക്ഷ മന്ത്രി ടോം ടുഗെന്‍ഹാറ്റ്, ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്, കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ നേതാവ് ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും പ്രതിഷേധക്കാര്‍ക്കൊപ്പം അണിനിരന്നു.

യൂറോപ്പിലെ ഏറ്റവും വലിയ എംബസിയാക്കി മാറ്റാന്‍ ചൈന ഇവിടെ രണ്ട് ഹെക്ടര്‍(അഞ്ച് ഏക്കര്‍) ഭൂമിയാണ് വാങ്ങിയത്. 2018ലാണ് പദ്ധതിക്കായി ചൈന സ്ഥലം വാങ്ങിയത്. പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നിര്‍മeണത്തിന് അനുമതി നല്‍കിയിരുന്നില്ല. ടവർ ഹാംലെറ്റ്‌സ് കൗൺസിൽ 2022-ൽ പ്ലാനിംഗ് അനുമതി നിഷേധിച്ചിരുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പങ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ടതോടെയാണ് നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പദ്ധതി വീണ്ടും തുടങ്ങിയത്. അന്തിമ തീരുമാനം ഡെപ്യൂട്ടി പ്രധാനമന്ത്രിയും ഹൗസിംഗ് സെക്രട്ടറിയുമായ ആഞ്ചല റെയ്‌നറിൻ്റേതാണ്.

Similar Posts