< Back
World

World
ഇസ്രായേലിന് തിരിച്ചടി; ലബനാന്‍ അതിര്‍ത്തിയില്‍ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസർ കൊല്ലപ്പെട്ടു
|7 Oct 2024 7:19 PM IST
ലബനാൻ അതിർത്തിയിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ
തെൽഅവീവ്: ഹിസ്ബുല്ല ആക്രമണത്തിൽ ഇസ്രായേലിനു കനത്ത തിരിച്ചടി. ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസർ അവിവ് മേഗൻ ലബനാൻ(43) അതിർത്തിയിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇന്ന് കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ഇസ്രയായേൽ സൈനികനാണിത്. ഐഡിഎഫ് തന്നെയാണു മരണം സ്ഥിരീകരിച്ചത്.
ഇന്നു രാവിലെ ലബനാൻ അതിർത്തിയിലുണ്ടായ റോക്കറ്റ് ആക്രമണത്തിലാണു സൈനികർ കൊല്ലപ്പെട്ടത്. നേരത്തെ മാസ്റ്റർ സർജന്റ് ഇറായ് അസൂലൈ(25) കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മേഗൻ ചികിത്സയിലിരിക്കെയാണു മരിച്ചത്. ആക്രമണത്തിൽ മറ്റൊരു സൈനികനു കൂടി ഗുരതമായി പരിക്കേറ്റിട്ടുണ്ട്.
Summary: IDF Chief Warrant Officer Aviv Magen killed in attack at Lebanese border