< Back
World
Imran Khan

ഇമ്രാന്‍ ഖാന്‍

World

'എൻ്റെ ഭാര്യക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടില്ല'; സൈനിക മേധാവിയെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

Web Desk
|
18 April 2024 12:01 PM IST

ഭാര്യ ബുഷ്‌റ ബീബിയെ തടവിലാക്കിയതിന്‍റെ ഉത്തരവാദി ജനറൽ അസിം മുനീറാണെന്ന് ഇമ്രാന്‍ ആരോപിച്ചു

ഇസ്‍ലാമാബാദ്: ജയിലില്‍ നിന്നും പാക് സൈനിക മേധാവിക്കെതിരെ ഭീഷണിയുമായി മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തൻ്റെ ഭാര്യ ബുഷ്‌റ ബീബിയെ തടവിലാക്കിയതിന്‍റെ ഉത്തരവാദി ജനറൽ അസിം മുനീറാണെന്ന് ഇമ്രാന്‍ ആരോപിച്ചു.

അഴിമതി, ഇമ്രാനുമായുള്ള നിയമവിരുദ്ധ വിവാഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇസ്‌ലാമാബാദിലെ ബനി ഗാല വസതിയില്‍ ബുഷറയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ് . അദിയാല ജയിലിൽ കഴിയുന്ന ഇമ്രാന്‍ ഖാന്‍ മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് സൈനിക മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.‘‘എന്‍റെ ഭാര്യയെ തടവിലാക്കാൻ നേരിട്ടിടപെട്ടതു ജനറൽ അസിം മുനീറാണ്. ഈ തീരുമാനമെടുക്കാൻ ജഡ്ജിക്കുമേൽ സമ്മർദമുണ്ടായി. എന്‍റെ ഭാര്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അസിം മുനീറിനെ വെറുതെ വിടില്ല. അദ്ദേഹത്തിന്റെ അനധികൃതവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ തുറന്നുകാട്ടും’’ഇമ്രാന്‍ വ്യക്തമാക്കി.

Related Tags :
Similar Posts