< Back
World
പ്രമോഷന്‍ നല്‍കാത്തതിന് മേലുദ്യോഗസ്ഥന്‍റെ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതി എട്ടു വര്‍ഷത്തിനു ശേഷം പിടിയില്‍
World

പ്രമോഷന്‍ നല്‍കാത്തതിന് മേലുദ്യോഗസ്ഥന്‍റെ കുടുംബത്തെ കൊലപ്പെടുത്തിയ പ്രതി എട്ടു വര്‍ഷത്തിനു ശേഷം പിടിയില്‍

Web Desk
|
22 Sept 2022 9:27 AM IST

2014 ജനുവരി 30-നാണ് കൂട്ടക്കൊല നടന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം പൊലീസ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്

ഹൂസ്റ്റൺ: ജോലിയില്‍ സ്ഥാനക്കയറ്റം നൽകാത്തതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥന്‍റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം അറസ്റ്റിൽ. 2014 ജനുവരി 30-നാണ് കൂട്ടക്കൊല നടന്നത്. എന്നാല്‍ കൊലപാതകത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം പൊലീസ് ഇപ്പോഴാണ് വെളിപ്പെടുത്തിയത്.

58കാരനായ ഫാങ് ലു എന്നയാളാണ് അറസ്റ്റിലായത്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ലു സെപ്തംബര്‍ 11നാണ് പിടിയിലായത്. മേലുദ്യോഗസ്ഥനായ മായോ തന്നെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്തില്ല എന്നതായിരുന്നു കൂട്ടക്കൊലക്ക് കാരണം. താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലേക്ക് മാറ്റാൻ ഫാങ് ആഗ്രഹിച്ചിരുന്നതായും മായോയോട് ഇതിന് വേണ്ടി ശിപാർശ ചെയ്യാനും ആവശ്യപ്പെട്ടു.

എന്നാൽ, ഓഫീസിലെത്തിയ ഫാങ്‌ഷോയോട് മറ്റു ജീവനക്കാര്‍ മോശമായി പെരുമാറി. മായോ തന്നെക്കുറിച്ച് എന്തോ പറഞ്ഞെന്ന ധാരണയില്‍ ഇയാൾ മായോയുടെ കുടുംബത്തെ മുഴുവന്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. പിന്നീട് ചൈനയിലേക്ക് പോയ ഇയാൾ കഴിഞ്ഞ ദിവസമാണ് ഹൂസ്റ്റണിൽ മടങ്ങി എത്തിയത്. ഫാങിനെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു പോലീസ് കരുതിയത്. എന്നാൽ അവിചാരിതമായി ഇയാൾ ഹൂസ്റ്റണിൽ എത്തുകയായിരുന്നു. കാലിഫോര്‍ണിയ എയര്‍പോര്‍ട്ടില്‍ വച്ചാണ് ലുവിനെ അറസ്റ്റ് ചെയ്തത്.

Similar Posts