< Back
World

World
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍; വ്യാപക സംഘര്‍ഷം
|9 May 2023 7:27 PM IST
തലസ്ഥാനമായ ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വെച്ചാണ് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റു ചെയ്തത്
ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രിയും തെഹ്‍രീക ഇൻസാഫ് പാർട്ടി അധ്യക്ഷനുമായ ഇംറാൻഖാനെ അറസ്റ്റു ചെയ്തു. തലസ്ഥാനമായ ഇസ്‍ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വെച്ചാണ് ഇമ്രാന്‍ ഖാനെ പൊലീസ് അറസ്റ്റു ചെയ്തത്. അഴിമതിക്കേസിൽ ഇസ്‍ലാമാബാദിലെ കോടതി വളപ്പിൽ നിന്നാണ് ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാക്കിസ്താനില്‍ വ്യാപക സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് അർധസൈനിക വിഭാഗമായ റേഞ്ചേഴ്‌സാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയായിരിക്കേ വിദേശത്ത് നിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്ന കേസിലാണ് അറസ്റ്റെന്നും സൂചനയുണ്ട്.ഈ കേസുകളിൽ നിരവധി തവണ ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.