< Back
World
യുഎൻ  യോഗത്തിൽ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ
World

യുഎൻ യോഗത്തിൽ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ

Web Desk
|
17 Nov 2021 10:23 AM IST

ചർച്ച സമാധാന പൂർണമായ സാഹചര്യത്തിൽ മാത്രമാണ് നടക്കുകയെന്നും അതിന് തീവ്രവാദ പ്രവർത്തനം ഇല്ലാതാകണമെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു

യു എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ പാക്കിസ്താനെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. പാക് അധിനിവേശ കശ്മീരിൽ നിന്ന് പാകിസ്ഥാൻ പിന്മാറണമെന്നും കൈവശം വെച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താനിൽ നിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെ ശക്തിയായി എതിർക്കുമെന്നും നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ പ്രതിനിധി അറിയിച്ചു.

പാക്കിസ്താൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുമായും നല്ല അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, സിംല കരാറിനും ലാഹോർ പ്രഖ്യാപനത്തിനും അനുസൃതമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ ഉഭയകക്ഷിപരമായും സമാധാനപരമായും ചർച്ച ചെയ്ത് പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി കാജൽ ഭട്ട് പറഞ്ഞു. എന്നാൽ ചർച്ച സമാധാന പൂർണമായ സാഹചര്യത്തിൽ മാത്രമാണ് നടക്കുകയെന്നും അതിന് തീവ്രവാദ പ്രവർത്തനം ഇല്ലാതാകണമെന്നും അവർ പറഞ്ഞു.

Similar Posts