< Back
World

World
41 ലക്ഷം രൂപയുമായി ഇന്ത്യക്കാരന്‍ നേപ്പാളില്‍ അറസ്റ്റില്‍
|22 July 2022 9:29 AM IST
25കാരനാണ് അറസ്റ്റിലായത്
കാഠ്മണ്ഡു: രേഖകളില്ലാത്ത 41.55 ലക്ഷം രൂപയുമായി ഇന്ത്യൻ പൗരൻ നേപ്പാളിൽ പിടിയിൽ. 25കാരനാണ് അറസ്റ്റിലായത്. പണവുമായി നേപ്പാളിലേക്കു കടക്കുന്നതിനിടെ ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിൽ പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. ബാങ്ക് ആൻഡ് ഫിനാൻഷ്യൻ ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് പ്രകാരം യുവാവിനെതിരെ കേസെടുത്തു
രേഖകളില്ലാതെ 25,000 രൂപയിലധികം കൈവശം വെക്കാൻ പാടില്ലെന്ന് നേപ്പാള്‍ പൊലീസ് അറിയിച്ചു. എന്നാൽ യുവാവിന്‍റെ പക്കൽ രേഖകളില്ലാത്ത 41,55,000 ഇന്ത്യൻ രൂപ ഉണ്ടായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Summary- A 25 year old Indian national has been arrested for carrying 41.55 lakhs of Indian currency in cash without any legal document to support its source, police said