< Back
World

World
ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി
|6 Oct 2023 9:34 AM IST
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.വീട്ടിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹാർ,10 വയസുകാരനായ മകൻ, ആറു വയസുകാരി മകൾ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ജീവനൊടുക്കിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഐടി ജീവനക്കാരാണ് തേജും ഭാര്യ സോണലും.