< Back
World
Indian student died in America
World

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍; ഈ വര്‍ഷം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടന്ന ഒമ്പതാമത്തെ ആക്രമണം

Web Desk
|
18 March 2024 5:30 PM IST

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ അഭിജിത്ത് (20) ആണ് കൊല്ലപ്പെട്ടത്. ബോസ്റ്റണ്‍ സര്‍വകലാശാല എന്‍ഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് അഭിജിത്ത്. കഴിഞ്ഞ വര്‍ഷമാണ് അഭിജിത്ത് ബോസ്റ്റോണ്‍ സര്‍വകലാശാലയില്‍ എത്തിയത്.

കൂട്ടുക്കാര്‍ക്കൊപ്പം വാടക വീട്ടിലായിരുന്നു താമസം. ക്ലാസിനുശേഷം തിരികെയെത്താത്തതിനെ തുടര്‍ന്ന് കൂട്ടുക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കാട്ടില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പണവും ലാപ്‌ടോപും കവരുന്നതിനായി അക്രമികള്‍ അഭിജിത്തിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഗുണ്ടൂര്‍ സ്വദേശികളായ പരുചുരി ചക്രധര്‍- ശ്രീലക്ഷ്മി ദമ്പതികളുടെ ഏകമകനാണ് അഭിജിത്ത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. യു.എസില്‍ ഈ വര്‍ഷം ഇന്ത്യന്‍ വംശജര്‍ക്ക് നേരെ നടന്ന ഒമ്പതാമത്തെ ആക്രമണ സംഭവമാണിത്.

Similar Posts