< Back
World
Indian student UK sentenced imprisonment യു.കെ ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവ് ശിക്ഷ
World

മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്തു; ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് യു.കെയില്‍ ആറ് വര്‍ഷം തടവ്

Web Desk
|
18 Jun 2023 6:02 PM IST

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് 20 വയസുകാരനായ പ്രീത് വികാലിന് തടവ് ശിക്ഷ ലഭിച്ചത്

ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിക്ക് യു.കെയില്‍ ആറ് വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് 20 വയസുകാരനായ പ്രീത് വികാലിന് തടവ് ശിക്ഷ ലഭിച്ചത്.

ബലാത്സംഗം ചെയ്യുന്നതിന് മുമ്പായി മദ്യലഹരിയിലുള്ള യുവതിയെ പ്രതി റൂമിലേക്ക് താങ്ങിക്കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രീത് വികാലിന് കോടതി ആറ് വര്‍ഷവും ഒമ്പത് മാസവും തടവ് ശിക്ഷ വിധിച്ചത്.

2022 ജൂണില്‍ യു.കെയിലെ കാര്‍ഡിഫിലെ ഒരു ക്ലബിന്റെ മുന്നില്‍ വെച്ച് മദ്യലഹരിയില്‍ കാണപ്പെട്ട യുവതിയെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി കൂടിയായ പ്രതി പ്രീത് സ്വന്തം ഫ്‌ളാറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

യുവതിയെ സ്വന്തം ഫ്്‌ളാറ്റിലെത്തിച്ച ശേഷം പ്രീത് അവരുടെ ഫോട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. യുവതിയുടെ പരാതിയില്‍ അടുത്ത ദിവസം തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് പ്രതി കോടതിയില്‍ വാദിച്ചത്. എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവതിക്ക് സ്വബോധത്തോടെ ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂട്ടര്‍ എതിര്‍ വാദം ഉന്നയിക്കുകയായിരുന്നു.

തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന അതിജീവിതയുടെ നിസ്സഹായാവസ്ഥ പ്രതി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Similar Posts