< Back
World
Indian woman buried alive in Australia
World

പ്രണയനൈരാശ്യം; ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവതിയെ ജീവനോടെ കുഴിച്ചുമൂടി

Web Desk
|
6 July 2023 5:00 PM IST

ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് റേഞ്ചിലാണ് സംഭവം

കാൻബെറ: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് ഓസ്‌ട്രേലിയയിൽ ഇന്ത്യക്കാരിയായ നഴ്‌സിംഗ് വിദ്യാർഥിനിയെ മുൻ കാമുകൻ ജീവനോടെ കുഴിച്ചുമൂടി. 21 കാരിയായ ജാസ്മീൻ കൗറിനെയാണ് ഇന്ത്യൻ വംശജനായ തരിക്‌ജ്യോത് സിംഗ് (22) കേബിൾ കൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് റേഞ്ചിലാണ് സംഭവം.

ജാസ്മീനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ 2021 മാർച്ചിലാണ് തരിക് ജ്യോത് സിംഗ് പോലീസ് പിടിയിലാകുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്നലെയാണ് വിചാരണ പൂർത്തിയായത്.

പ്രണയബന്ധം തകർന്നത് താങ്ങാനാകാത്തതാണ് തരിക്‌ജ്യോതിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. ജാസ്മീനെ തരിക് നിരന്തരമായി ശല്യപ്പെടുത്തിയിരുന്നെന്നും നിരവധി തവണ അനിഷ്ടം പ്രകടിപ്പിച്ചിട്ടും അയാൾ പിന്മാറിയില്ലെന്നും ജാസ്മീന്റെ മാതാപിതാക്കൾ പറഞ്ഞു.

ജാസ്മീനെ ജോലി സ്ഥലത്ത് നിന്നും തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. കയ്യും കാലും കെട്ടി കാറിന്റെ ഡിക്കിയിലിട്ട് 400 കീലോമീറ്റർ അകലെയുള്ള ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചുമൂടുകയായിരുന്നു. ജാസ്മീനെ ജീവനോടെ കുഴിച്ചുമൂടിയതിന് തെളിവുകളുണ്ടെന്ന് കോടതി അറിയിച്ചു. കോടതി തരികിന് ജീവപരന്ത്യം ശിക്ഷ വിധിച്ചേക്കും.

Similar Posts