< Back
World
ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ന് ; അന്താരാഷ്ട്ര ക്രിമിനൽ കോടതി: ട്രംപിനെതിരെ വ്യപക വിമർശനം
World

ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ന് ; അന്താരാഷ്ട്ര ക്രിമിനൽ കോടതി: ട്രംപിനെതിരെ വ്യപക വിമർശനം

Web Desk
|
8 Feb 2025 6:58 AM IST

183 തടവുകാർക്ക് പകരമായി 3 ബന്ദികളെയാണ് ഹമാസ് ഇന്ന് വിട്ടയക്കുക

ഗസ്സ: തടവിലാക്കിയ ബന്ദികളെ കൈമാറുമെന്ന് ഹമാസും ഇസ്രായേലും. അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ വിമർശനം ഉയരുന്നു.

തടവിലാക്കിയ മൂന്ന് ഇസ്രായേൽ ബന്ദികളെ കൂടി കൈമാറുമെന്ന് ഹമാസ്.183 ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാമെന്ന് ഇസ്രായേലും അറിയിച്ചു. ഇസ്രായേലികളായ ഒഹാദ് ബെൻ ആമി, എലി ഷറാബി, ഓർ ലെവി എന്നിവരെയാണ് വിട്ടയക്കുന്നത്. മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക് എത്തിക്കുന്നത് തടഞ്ഞ്, ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ആരോപണങ്ങൾക്കിടെയാണ് ബന്ദികൈമാറ്റത്തിന് ധാരണയായത്.

അതിനിടെ ഫലസ്തീൻ പുനരുദ്ധാരണ പദ്ധതി ഉടൻ നടപ്പിക്കാൻ അമേരിക്കയ്ക്ക് തിടുക്കമില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധത്തിന് ശേഷം ഗസ്സ യുഎസ് ഏറ്റെടുക്കമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രസ്താവന.

അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തിയ ട്രംപിന്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നീതിന്യായ വ്യവസ്ഥയെ തകർക്കുന്ന നടപടിയെന്നാണ് യൂറോപ്യൻ യൂണിയന്റെ മുന്നറിയിപ്പ്.

യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസണെ ബിന്യമിൻ നെതന്യാഹു ഇസ്രായേലിലേക്ക് ക്ഷണിച്ചു. വാഷിങ്ടണിലെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ക്ഷണം.

Similar Posts