< Back
World
പഞ്ചിന്‍റെ പ്രശസ്തി കണ്ട് വന്നതാണ് മോമോ; വൈറൽ കുട്ടിക്കുരങ്ങന്‍റെ കാമുകിയെ കളിയാക്കി ട്രോളുകൾ
World

'പഞ്ചിന്‍റെ പ്രശസ്തി കണ്ട് വന്നതാണ് മോമോ'; വൈറൽ കുട്ടിക്കുരങ്ങന്‍റെ കാമുകിയെ കളിയാക്കി ട്രോളുകൾ

ജെയ്സി തോമസ്
|
21 March 2026 1:18 PM IST

അമ്മയുടെ സ്നേഹവും പരിചരണവും ലഭിക്കാതെ ഒറ്റപ്പെട്ടുപോയ പഞ്ചിനെ മൃഗശാലാ അധികൃതർ പിന്നീട് കൈക്കുഞ്ഞായി വളർത്തി

ടോക്കിയോ: ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടിക്കുരങ്ങനെ ആരും മറന്നിട്ടുണ്ടാകില്ല. ജനിച്ച ഉടൻ തന്നെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട് ഒറ്റപ്പെടലിന്‍റെ വേദനയും പേറി കഴിയുന്ന ആ കുഞ്ഞുകുരങ്ങൻ ലോകത്തിന്‍റെ തന്നെ വേദനയാവുകയായിരുന്നു. അമ്മയുടെ സ്നേഹവും പരിചരണവും ലഭിക്കാതെ ഒറ്റപ്പെട്ടുപോയ പഞ്ചിനെ മൃഗശാലാ അധികൃതർ പിന്നീട് കൈക്കുഞ്ഞായി വളർത്തി. കൂട്ടത്തിലുള്ളവര്‍ മാറ്റിനിര്‍ത്തുമ്പോഴും അവന് ആശ്വാസമായത് മൃഗശാല ജീവനക്കാർ നൽകിയിരുന്ന ഓറഞ്ച് നിറത്തിലുള്ള ഒരു ഒറാങ് ഊട്ടാൻ പാവയായിരുന്നു.

ഇപ്പോഴിതാ പഞ്ചിന്‍റെ പുതിയ കൂട്ടുകാരി മോമോയും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. അടുത്തിടെ പുറത്തുവന്ന വീഡിയോകളിൽ മോമോ എന്ന അഞ്ചുവയസുകാരി കുരങ്ങിനൊപ്പം പഞ്ച് കളിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കാണാം. പഞ്ചിന്‍റെ ഗേൾഫ്രണ്ട് എന്നാണ് മോമോയെ സോഷ്യൽമീഡിയ വിശേഷിപ്പിക്കുന്നത്.

പഞ്ചിന് കൂട്ടുകാരിയെ കിട്ടിയതോടെ സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകളാണ് നടക്കുന്നത്. പഞ്ച് ഇപ്പോൾ ആഗോളതലത്തിൽ പ്രശസ്തനായതുകൊണ്ട് മോമോ അവനെ പ്രശസ്തിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നാണ് ചിലർ തമാശയായി പറയുന്നത്. പഞ്ചിന് പോലും കാമുകിയെ കിട്ടി എനിക്ക് കിട്ടിയില്ല എന്ന സങ്കടം പങ്കുവയ്ക്കുന്ന ബാച്ചിലേഴ്സിന്‍റെ തമാശകളും വൈറലാണ്.

Similar Posts