< Back
World
ആക്രമണം തുടരും; പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ഇറാൻ
World

ആക്രമണം തുടരും; പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ഇറാൻ

Web Desk
|
8 March 2026 1:10 PM IST

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ നിന്ന് യുഎസ് സേനയെ പിൻവലിപ്പിക്കാൻ അറബ് രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയാണ് ഇറാൻ

തെഹ്‌റാൻ: അയൽരാജ്യങ്ങളെ ആക്രമിക്കില്ലെന്ന ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ വ്യക്തത വരുത്തി ഇറാൻ. ഉദേശിച്ചത് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ ഒഴിവാക്കണമെന്നാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിൽ യുഎസ് താവളങ്ങൾ തുടർന്നാൽ ഇറാൻ ആക്രമണം തുടരുമെന്ന് ഇതോടെ വ്യക്തമായി. യുഎസ് സൈനികർ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇറാൻ നേതാവ് അലി ലാരിജാനി അറിയിച്ചു. അമേരിക്ക യുദ്ധം ജയിച്ചെന്നും ഇനി യുകെയുടെ പിന്തുണ വേണ്ടെന്നും ട്രംപ് പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ നിന്ന് യുഎസ് സേനയെ പിൻവലിപ്പിക്കാൻ അറബ് രാജ്യങ്ങൾക്കുമേൽ സമ്മർദം ചെലുത്തുകയാണ് ഇറാൻ. ഇറാൻ പ്രസിസന്റ് മസ്ഊദ് പെസഷ്കിയാന്റെ ഇന്നലത്തെ പ്രസ്താവനക്ക് അത്രമാത്രമേ അർഥമുള്ളൂ എന്ന് അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. ഗൾഫ് രാഷ്ട്രങ്ങൾക്കുമേലുള്ള ആക്രമണം ഇറാൻ തുടരുകയാണ്. തെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്കയും ഇസ്രായേലും ശക്തമായ ആക്രമണം തുടരുകയാണ്. ഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ വ്യോമ നിയന്ത്രണം ഉടൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലേക്ക് എത്തുമെന്നും ഇസ്രായേൽ അവകാശപ്പെടുന്നു. ഇറാൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ആറ് സൈനികരുടെ മൃതദേഹം യുഎസിലെത്തി.

യഥാർഥത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 500ന് മുതുകളിലാണെന്ന് ഇറാന്റെ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. ഇനി മറ്റു പലകാര്യങ്ങളിൽപ്പെടുത്തി യുഎസ് പതുക്കെ ഈ മരണസംഖ്യ ഉയർത്തുമെന്നും ലാരിജാനി പറഞ്ഞു. നിരവധി യുഎസ് സൈനികരെ ഇറാൻ പിടികൂടി ജയിലിലിടച്ചെന്നും അദേഹം അവകാശപ്പെട്ടു. യുഎസും യുകെയും തമ്മിലുള്ള ബന്ധത്തിലെ വിള്ളലും വ്യക്തമായി. പശ്ചിമേഷ്യയിലേക്ക് ബ്രിട്ടൻ രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കുന്നതിനെ കുറിച്ചുള്ള വാർത്തകളെ ട്രംപ് പരിഹസിച്ചു. ഇറാനുമായുള്ള യുദ്ധം ഇതിനകം ജയിച്ചു കഴിഞ്ഞെന്നും ഇനി യുകെയുടെ സഹായം ആവശ്യമല്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിക്കാൻ ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവർത്തിച്ചു.

Similar Posts