< Back
World
ഇറാന്‍ ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി  ഐക്യരാഷ്ട്രസഭ; ഉപാധികളോടെ സമാധാനത്തിന് ഒരുക്കമെന്ന് ഇറാൻ
World

ഇറാന്‍ ആക്രമണത്തിനെതിരെ പ്രമേയം പാസാക്കി ഐക്യരാഷ്ട്രസഭ; ഉപാധികളോടെ സമാധാനത്തിന് ഒരുക്കമെന്ന് ഇറാൻ

Web Desk
|
12 March 2026 6:17 AM IST

അവകാശങ്ങൾ അംഗീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം

തെഹ്റാൻ: ഉപാധികളോടെ സമാധാനത്തിന് ഒരുക്കമെന്ന് ഇറാൻ. അവകാശങ്ങൾ അംഗീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം. റഷ്യ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ഉപാധികൾ ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ സമർപ്പിച്ചത്. ചർച്ചകൾക്കിടയിലും ഇറാൻ ആക്രമണത്തിൽ 9 പേർക്ക് കൂടി പരിക്കേറ്റു.

അതേസമയം പശ്ചിമേഷ്യയിലെ ഇറാന്‍ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി. ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളിൽ 13 രാജ്യങ്ങളും അനുകൂലിച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇറാന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

ഗൾഫ് രാജ്യങ്ങൾക്ക് നേരെ അക്രമണം തുടർന്ന് ഇറാൻ. ബഹ്റൈൻ മുഹറക്കിൽ ഇന്ധന ടാങ്കിന് തീപിടിച്ചു. ദുബൈ ക്രിക്ക് ഹാർബറിന് നേർക്കും ആക്രമണമുണ്ടായി.



Similar Posts