< Back
World
ഇസ്രായേലിലെ അദാനിയുടെ തുറമുഖത്തെയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ
World

ഇസ്രായേലിലെ അദാനിയുടെ തുറമുഖത്തെയും ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ

Web Desk
|
15 Jun 2025 4:01 PM IST

2023 ജനുവരിയിലാണ് 4.1 ബില്യണിന് ഇസ്രായേലിന്റെ ഹൈഫ തുറമുഖം അദാനി ഏറ്റെടുക്കുന്നത്

ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫ ഇറാൻ മിസൈൽ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമായിരുന്നു. ഇറാനിൽ നിന്നുള്ള റോക്കറ്റുകൾ ഹൈഫയുടെ കിഴക്കുള്ള തമ്രയിൽ പതിച്ചതായും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ശതകോടീശ്വരൻ അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖത്ത് ഒരു ഇന്ത്യൻ കാർഗോ സൗകര്യം ഇറാന്റെ മിസൈൽ ആക്രമത്തിൽ നശിച്ചതായി ദി കെനിയ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ ഇസ്രായേലിന് നേരെ നേരിട്ട് ഇത്രയും വലിയ തോതിലുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. ആക്രമണത്തിൽ 10 ആളുകൾ കൊല്ലപ്പെടുകയും 200ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 35ലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

2023 ജനുവരിയിലാണ് 4.1 ബില്യണിന് (ഏകദേശം 1.15 ബില്യൺ യുഎസ് ഡോളർ) ഇസ്രായേലിന്റെ ഹൈഫ തുറമുഖം അദാനി ഏറ്റെടുക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖം 2021 ജൂലൈയിലാണ് വിൽപ്പനയ്ക്ക് വെച്ചത്. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് തുറമുഖം ഏറ്റെടുത്തതെന്ന് ഇസ്രായേലിന്റെ ധനകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പുതിയ ഉടമസ്ഥതയിലെ പ്രാഥമിക ഓഹരി ഉടമകളിൽ ഒരാളായ അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് നിയന്ത്രിക്കുന്നത് ഇന്ത്യൻ കോടീശ്വരൻ ഗൗതം അദാനിയാണ്.

ഇസ്രയേലിന്റെ തന്ത്രപ്രധാന ഹൈഫ തുറമുഖത്തിൽ ഉൾപ്പെടെ അദാനി ഗ്രൂപ്പിന് ബില്യൺ ഡോളറിലധികം നിക്ഷേപമുണ്ട്. ഇസ്രായേലിൻ്റെ ഇറക്കുമതിക്കും കയറ്റുമതിക്കും നെടുംതൂണായി നിൽക്കുന്ന ഹൈഫ തുറമുഖത്തിൽ അദാനിക്ക് 70 ശതമാനം ഓഹരിയുണ്ട്. അദാനി പോർട്ട്സിൻ്റെ കാർഗോ കൈമാറ്റ വരുമാനത്തിലെ മൂന്ന് ശതമാനം ഹൈഫ തുറമുഖത്ത് നിന്നാണ് ലഭിക്കുന്നത്.



Similar Posts