< Back
World
ആക്രമണം ഖത്തറിന് എതിരെയല്ല, അവര് അടുത്ത സുഹൃത്ത്, ആത്മബന്ധം  തുടരും: ഇറാൻ
World

'ആക്രമണം ഖത്തറിന് എതിരെയല്ല, അവര് അടുത്ത സുഹൃത്ത്, ആത്മബന്ധം തുടരും': ഇറാൻ

Web Desk
|
23 Jun 2025 11:13 PM IST

ആക്രമണം യുഎസിന് എതിരെയെന്നും ഇറാൻ സുരക്ഷാ കൗൺസിൽ വിശദീകരണം

തെഹ്റാന്‍: ആക്രമണം ഖത്തറിന് എതിരേയല്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ. ഇറാന്റെ അടുത്ത സുഹൃത്താണ് ഖത്തർ, അവരോടുള്ള ആത്മബന്ധം തുടരും. അവരെ ഒരിക്കലും ഇറാൻ ലക്ഷ്യം വെക്കില്ല. ആക്രമണം യുഎസിന് എതിരെയെന്നും സുരക്ഷാ കൗൺസിൽ വിശദീകരണം.

ഖത്തറിൽ യുഎസ് സൈനിക താവളത്തിന് നേരെയായിരുന്നു ഇറാന്റെ ആക്രമണം. ദോഹയിൽ സ്‌ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ടുകളുണ്ട്.

ഖത്തറിലെ അമേരിക്കയുടെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം.

ഖത്തറിൽ യുഎസ് സൈനിക താവളത്തില്‍ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം സ്ഥിരീകരിച്ചു.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ദോഹയിലുള്ള യുഎസ് സൈനിക താവളം ഇറാൻ ആക്രമിച്ചത്. ആറോളം മിസൈലുകൾ അയച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Tags :
Similar Posts