< Back
World
gaza ceasefire
World

ഗസ്സയിൽ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേര്‍

Web Desk
|
5 Jun 2025 9:59 AM IST

ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്

​ഗസ്സ സിറ്റി:കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 100 ഫലസ്തീനികൾ കൊല്ലപ്പെടുകയും 440 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഖാൻ യുനുസിൽ ഫലസ്തീനികൾ അഭയം തേടിയ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 12 പേരാണ് കൊല്ലപ്പെട്ടത്. റഫയിൽ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവർക്കുനേരെ ചെവ്വാഴ്ച്ച നടന്ന ആക്രമണത്തിൽ 27 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവർക്കുനേരെ നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 100 ലധികം ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട്​ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തിട്ടുണ്ട്.

യു.​എ​ൻ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി പ​ക​രം യു എ​സ് സ​ഹാ​യ​ത്തോ​ടെ ഇ​സ്രാ​യേ​ൽ തു​ട​ങ്ങി​യ ഗ​സ്സ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ (ജി.​എ​ച്ച്.​എ​ഫ്) ഫ​ല​സ്തീ​നി​ക​ളെ കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ന്ന ഇ​ട​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

ഗ​സ്സ​യി​ലെ മൂ​ന്ന് ജി.​എ​ച്ച്.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി​യ ഇ​സ്രാ​യേ​ൽ ഇ​വ ഇ​നി മു​ത​ൽ യു​ദ്ധ​ഭൂ​മി​ക​ളാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ചിരുന്നു. അതേസമയം,

ഇ​വി​ടെ നടത്തി വരുന്ന ഭ​ക്ഷ്യ​വി​ത​ര​ണം വാ​ർ​ത്ത​യാ​ക്കു​ന്ന​തി​നു​പ​ക​രം മാ​ധ്യ​മ​ങ്ങ​ൾ കൊ​ല​പാ​ത​ക വി​വ​രം മാ​ത്രം ന​ൽ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​വു​മാ​യി യു.​എ​സ് വി​ദേ​ശ​കാ​ര്യ വ​കു​പ്പും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. യു എ​ന്നി​ൽ ഫ​ല​സ്തീ​നെ അം​ഗീ​ക​രി​ക്കാ​നു​ള്ള ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് എ​ന്നി​വ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യും യു.​എ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഇത് വരേ ​ഗസ്സയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിൽ കുറഞ്ഞത് 54,607 ഫലസ്തീനികൾ കൊല്ലപ്പെടുകയും 125,341 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Similar Posts