World
മറവിരോഗം ബാധിച്ച 82 കാരിയെ ജയിലിലടച്ച് ഇസ്രായേൽ
World

മറവിരോഗം ബാധിച്ച 82 കാരിയെ ജയിലിലടച്ച് ഇസ്രായേൽ

Web Desk
|
1 Feb 2024 9:47 PM IST

‘നിയമവിരുദ്ധ പോരാളിയാണെന്ന്’ പറഞ്ഞാണ് ഗസ്സയിൽ നിന്നുള്ള വയോധികയെ ജയിലിലടച്ചതെന്ന് ഇസ്രായേൽ മാധ്യമം

മറവിരോഗം ബാധിച്ച 82 കാരിയെ ഗസ്സയിൽ നിന്ന് പിടികൂടി തടങ്കലിലാക്കി ഇസ്രായേൽ. ‘നിയമവിരുദ്ധ പോരാളിയാണെന്ന്’ പറഞ്ഞാണ് ഇസ്രായേൽ സൈന്യം വ​യോധികയെ തടങ്കലിലാക്കിയതെന്ന് ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഡാമൺ ജയിലിലാണ് 82 കാരിയെ പാർപ്പിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവർത്തകയായ അമീറ ഹാസ് എഴുതുന്നു. ഫിസിഷ്യൻസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയിലെ ഒരു അഭിഭാഷകൻ അവരുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ചെങ്കിലും ഇസ്രായേൽ അധികൃതർ തടഞ്ഞതായി റിപ്പോർട്ടുണ്ട്.

യുദ്ധത്തിൽ 27,019 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെ സമയം പരിക്കേറ്റവരുടെ എണ്ണം 66,139 ആയി. 1139 ഇസ്രായേലികൾക്കും യുദ്ധത്തിൽ പരിക്കേറ്റിട്ടുണ്ട്.

Related Tags :
Similar Posts