< Back
World
പ്രധാനമന്ത്രി പദത്തിൽ റെക്കോർഡ്;   ഇസ്രയേലിൽ വീണ്ടും നെതന്യാഹു
World

പ്രധാനമന്ത്രി പദത്തിൽ റെക്കോർഡ്; ഇസ്രയേലിൽ വീണ്ടും നെതന്യാഹു

Web Desk
|
30 Dec 2022 5:30 PM IST

നാല് വർഷത്തിനിടെ ഇസ്രായേലിൽ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്

ആറാം തവണയും ഇസ്രായേൽ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു തെരഞ്ഞെടുക്കപ്പെട്ടു.120 അംഗങ്ങളുള്ള ഇസ്രായേൽ പാർലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹു വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവു കൂടുതൽ നാൾ ഇസ്രായേൽ പ്രധാനമന്ത്രി പദത്തിൽ ഇരുന്നയാൾ എന്ന റെക്കോർഡ് 2019 ലാണ് നെതന്യാഹു സ്വന്തമാക്കിയത്. 8475 ദിവസം അധികാരത്തിലിരുന്ന രാഷ്ട്ര ശിൽപി ഡേവിഡ് ബെൻ ഗുറിയോൻറെ റെക്കോർഡായിരുന്നു നെതന്യാഹു മറികടന്നത്.

ഇറാൻ ആണവരാജ്യമാകുന്നത് തടയുക, രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെയെത്തുന്ന ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുക, കൂടുതൽ രാജ്യങ്ങളെ എബ്രഹാം ഉടമ്പടിയിൽ കൊണ്ടു വരിക എന്നതാണ് ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്ക ശേഷം നെതന്യാഹു പറഞ്ഞു.

നാല് വർഷത്തിനിടെ ഇസ്രായേലിൽ നടക്കുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പാണിത്. 2021 ലെ തെരഞ്ഞെടുപ്പിൽ 12വർഷംനീണ്ടു നിന്ന നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു നഫ്താലി ബെന്നറ്റിന്റെ വരവ്. എട്ട് പാർട്ടികളുടെ സഖ്യംപാർലമെന്റിൽ വിശ്വാസവോട്ട് നേടിയതിനു പിന്നാലെയായിരുന്നു നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി കസേരയിലേക്കെത്തിയത്.

ആരാണ് ബെഞ്ചമിൻ നെതന്യാഹു

രാജ്യത്തിൻറെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി 1996ലാണ് ബെഞ്ചമിൻ നെതന്യാഹു ആദ്യം അധികാരത്തിൽ വരുന്നത്. 1999ൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് പുറത്തായി. 2009 ൽ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹൂ 2013, 2015 കാലയളവിലെ തെരഞ്ഞെടുപ്പുകളിലൂടെ തൻറെ കാലാവധി നീട്ടി. 2021 തെരഞ്ഞെടുപ്പിൽ നെതന്യാഹവിനെ താഴെയിറക്കി നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി ചുതലയേൽക്കുകയായിരുന്നു. തുടർന്ന് 2022 നവംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹു നയിക്കുന്ന വലത് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു.

Similar Posts