< Back
World
ചോരക്കൊതി തീരാതെ ഇസ്രായേല്‍; ഒക്ടോബര്‍ ഏഴ് മുതൽ കൊലപ്പെടുത്തിയത് 64,231 ഫലസ്തീനികളെ
World

ചോരക്കൊതി തീരാതെ ഇസ്രായേല്‍; ഒക്ടോബര്‍ ഏഴ് മുതൽ കൊലപ്പെടുത്തിയത് 64,231 ഫലസ്തീനികളെ

Web Desk
|
5 Sept 2025 11:35 AM IST

ഒക്ടോബർ 7, 2023 മുതൽ സെപ്റ്റംബർ 4, 2025 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 64,231 ആയി ഉയർന്നു. ഒക്ടോബർ 7, 2023 മുതൽ സെപ്റ്റംബർ 4, 2025 വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിൽ ആയിരക്കണക്കിന് പേർ ഇപ്പോഴും ഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളിക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്.

യുദ്ധം തുടങ്ങിയത് മുതൽ 370 പേർ പട്ടിണി മൂലം മാത്രം മരണപ്പെട്ടതായും അതിൽ 131 പേർ കുട്ടികളാണെന്നും അൽ ജസീറ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. മാർച്ച് 18-ന് നിലവിൽ വന്ന വെടിനിർത്തൽ ലംഘിച്ച ഇസ്രായേൽ അതിനുശേഷം മാത്രം 11,699 പേരെ വധിച്ചു. ജനുവരി 19-നും മാർച്ച് 17-നും ഇടയിൽ വെടിനിർത്തൽ കാലത്ത് പോലും 170 പേരെ ഇസ്രായേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ കരാറിലെത്തുന്നത് വരെ ഒക്ടോബർ 7, 2023 മുതൽ ജനുവരി 18, 2025 വരെ 46,913 പേർ കൊല്ലപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, ഗസ്സയിൽ വിവിധ മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഗസ്സ സിറ്റി, ഖാൻ യൂനിസ്, റാഫ അടക്കമുള്ള പ്രദേശങ്ങൾ ഗുരുതരമായി തകർന്നതായി വിലയിരുത്തപ്പെടുന്നു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസും ഈ കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്.

Similar Posts