
ഗസ്സയിൽ വംശഹത്യ തുടര്‍ന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 60 പേര്‍
|ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകാരിക്കുന്നത് ഹമാസിനുള്ള പ്രതിഫലമാണെന്ന് ഡൊണാൾഡ് ട്രംപ് യുഎൻ അസംബ്ലിയിൽ പറഞ്ഞു
തെൽ അവിവ്: ഐക്യരാഷ്ട്ര സഭയിൽ ലോകരാജ്യങ്ങൾ ഗസ്സക്ക് വേണ്ടി ഒന്നാകുമ്പോഴും വംശഹത്യയിൽ നിന്ന് പിന്നോട്ടില്ലാതെ ഇസ്രായേൽ. 24 മണിക്കൂറിനിടെ 60 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകാരിക്കുന്നത് ഹമാസിനുള്ള പ്രതിഫലമാണെന്ന് ഡൊണാൾഡ് ട്രംപ് യുഎൻ അസംബ്ലിയിൽ പറഞ്ഞു. സുമുദ് ഫ്ലോട്ടിലക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി.
80-ാമത് ഐക്യരാഷ്ട്ര സഭ സമ്മേളനത്തിൽ പ്രധാന വിഷയമായി ഉയർന്നത് ഗസ്സ തന്നെയായിരുന്നു. ലോക രാജ്യങ്ങൾ ഗസ്സക്കായി കൈകോർക്കുമ്പോഴും പിന്നിൽ നിന്ന് ആക്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. സ്വതന്ത്ര ഫലസ്തീനായി ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ പിന്തുണ നൽകുമ്പോൾ അത് ഹമാസിനുള്ള പ്രതിഫലമാണെന്ന് ആരോപിച്ചു. ഭീകരവാദത്തിന് നൽകുന്ന പുതിയ അംഗീകാരമാണ് രാജ്യങ്ങൾ നൽകുന്നതെന്നും ജോർദാൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീൻ എന്നൊരു രാജ്യം ഉണ്ടാകില്ലെന്നും നെതന്യാഹു ഭീഷണി മുഴക്കി.
ലോകരാജ്യങ്ങൾ നയതന്ത്രനീക്കം ശക്തമാക്കിയതിനിടെ ഗസ്സയിൽ ഇസ്രായേൽ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയാണ്. 24 മണിക്കൂറിനിടെ കൊന്നത്. കൂടാതെ പട്ടിണി മരണവും പോഷകാഹാര കുറവ് മൂലമുള്ള ശിശു മരണവും കൂടുകയാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ 450- പേർക്കാണ് പട്ടിണിക്കൊലയിൽ ജീവൻ നഷ്ടമായത്. ഗസ്സക്ക് ഐക്യദാർഢ്യവും അവശ്യ സാധനങ്ങളായി പുറപ്പെട്ട സുമദ് ഫ്ലോട്ടിലക്ക് നേരെ ഇസ്രായേൽ വീണ്ടും ഡ്രോൺ ആക്രമണം നടത്തി. ഫ്ലോട്ടിലയിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലാക്കി.
ഗസ്സ സിറ്റിയിൽ ഹമാസിന്‍റെ പ്രത്യാക്രമണം തുടരുകയാണ്. തൽ അൽഹവയിൽ ഇസ്രായേലി മെർക്കാവ ടാങ്ക് ഹമാസ് സായുധ വിഭാഗം തകർത്തു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നിയന്ത്രണത്തിലുള്ള കിങ് ഹുസൈൻ പാലം അടച്ചു. യമൻ തീരത്തുനിന്ന് അകലെ ഏദൻ കടലിൽ ഗസ്സക്ക് അവശ്യ സാധനങ്ങളായി പുറപ്പെട്ട കപ്പൽ ഇസ്രായേൽ ആക്രമിച്ചു.