< Back
World
ഗസ്സയിൽ പട്ടിണിക്കൊല തുടരുന്നു; 24 മണിക്കൂറിനിടെ വിശന്നുമരിച്ചത് കുഞ്ഞുങ്ങൾ ഉൾപ്പെടെ 14 പേർ
World

ഗസ്സയിൽ പട്ടിണിക്കൊല തുടരുന്നു; 24 മണിക്കൂറിനിടെ വിശന്നുമരിച്ചത് കുഞ്ഞുങ്ങൾ ഉൾപ്പെടെ 14 പേർ

Web Desk
|
29 July 2025 10:07 AM IST

ഗസ്സയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസഹായം ഇനിയും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല

ഗസ്സസിറ്റി: മാനുഷിക സഹായത്തിനായി ഗസ്സയിലെ മൂന്നിടങ്ങളിൽ 10 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചതിനിടയിലും കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​ 88 പേർ.

ഇ​തി​ൽ 40 ​പേ​ർ ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന​വ​രാ​ണ്. ഗ​സ്സ സി​റ്റി, ദൈ​ർ അ​ൽ​ബ​ല​ഹ്, മു​വാ​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രാ​വി​ലെ 10 മു​ത​ൽ രാ​​ത്രി എ​ട്ട് വ​രെ ഇ​സ്രാ​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സ​ഹാ​യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി റ​ഫ അ​തി​ർ​ത്തി തു​റ​ന്നെങ്കിലും വളരെ കുറഞ്ഞ ട്രക്കുകൾക്ക്​ മാത്രമാണ്​ അനുമതി. ഇന്നലെ മാത്രം ഗസ്സയില്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലം രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേര്‍ മരിച്ചു.

ഗസ്സയുടെ പല ഭാഗങ്ങളിലും ഭക്ഷ്യസഹായം ഇനിയും ലഭ്യമാക്കാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ അതിർത്തികളും തുറന്ന്​ പരമാവധി സഹായം ഉറപ്പാക്കാനും വിതരണം ചെയ്യാനും അടിയന്തര നടപടി വേണമെന്ന്​ 'യുനർവ' ഉൾപ്പെടെ വിവിധ യുഎൻ ഏജൻസികൾ ആവശ്യപ്പെട്ടു. ഇതിനിടെ ഇസ്രായേൽ പ്രഖ്യാപിച്ച ഇളവുകൾ ഒട്ടും ഫലപ്രദമല്ലെന്ന്​ ഫ്രാൻസ്​ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ കുറ്റപ്പെടുത്തി.

ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന്​ സമ്മതിച്ച യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​, ഭക്ഷ്യവിതരണത്തിന്​ അമേരിക്ക കൂടുതൽ സംവിധാനം ഏർപ്പെടുത്തുമെന്ന്​ വ്യക്​തമാക്കി. അതേസമയം പശ്ചിമേഷ്യൻ പ്രതിസന്ധി ചർച്ച ചെയ്യുന്ന ദ്വിദിന പ്രത്യേക യുഎൻ സമ്മേളനത്തിന്​ ന്യൂയോർക്കിൽ തുടക്കമായി. ​

ഫ്രാൻസ്​, സൗദി അറേബ്യ വിദേശകാര്യ മന്ത്രിമാരുടെ അധ്യക്ഷതയിലാണ്​ സമ്മേളനം. 1967ലെ അതിർത്തി മുൻനിർത്തി കിഴക്കൻ ജറൂസലം കേന്ദ്രമായുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വൈകുന്നത്​ പശ്​ചിമേഷ്യൻ സംഘർഷം സങ്കീർണമാക്കുമെന്ന്​ സൗദി വിദേശകാര്യ മന്ത്രി പറഞു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ പദ്ധതികളെ രൂക്ഷമായി വിമർശിച്ച്​ ഡെൻമാർക്കും നെതർലാന്‍റും രംഗത്തുവന്നു.

Related Tags :
Similar Posts