< Back
World
Hamas has sought financial and military aid from Iranian-led political-military alliance
World

ഗസ്സയില്‍ ഭക്ഷണത്തിനായി കാത്തിരുന്നയാളെ വെടിവച്ചു കൊന്ന് ഇസ്രായേല്‍

Web Desk
|
20 Feb 2024 1:56 PM IST

വടക്കന്‍ ഗസ്സയിലെ തകര്‍ന്നടിഞ്ഞ തീരദേശങ്ങളിലൂടെ പാലയനം ചെയ്യകയായിരുന്ന ജനങ്ങള്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്.

ഗസ്സ സിറ്റി: ഭക്ഷണത്തിനായി കാത്തിരുന്ന അഭയാര്‍ത്ഥികള്‍ക്കു നേരെ ഇസ്രായേല്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കേറ്റു. ഗസ്സ സിറ്റിയുടെ വടക്കന്‍ മേഖലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്ത് വന്നു.

വടക്കന്‍ ഗസ്സയിലെ തകര്‍ന്നടിഞ്ഞ തീരദേശങ്ങളിലൂടെ പാലയനം ചെയ്യകയായിരുന്ന ജനങ്ങള്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് വലിയ രീതിയിലുള്ള വെടിയൊച്ച കേട്ടതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഫലസ്തീനികളാണ് ആ സമത്ത് സംഭവസ്ഥലത്തുണ്ടായിരുന്നത്.

താന്‍ പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള വെടിയൊച്ച കേട്ടെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒരാള്‍ അല്‍ജസീറയോട് പറഞ്ഞു.

ആളുകള്‍ ഭക്ഷണത്തിനു വേണ്ടി മാവ് എടുക്കാന്‍ പോയപ്പോഴാണ് ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഷെല്‍ വര്‍ഷിക്കുകയും ചെയ്തത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമത്തെ ആക്രമണമാണ് ഗസ്സയില്‍ നടക്കുന്നത്.

ഗസ്സയില്‍ വെള്ളവും ഭക്ഷണവും വേണ്ടത്ര ലഭ്യമല്ലാത്ത സാഹചര്യത്തിലും കൂടുതല്‍ അന്താരാഷ്ട്ര സഹായം അനുവദിക്കാന്‍ വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ഗസ്സയില്‍ മാത്രം 23 ലക്ഷത്തിലേറെ പേര്‍ പട്ടിണി അനുഭവിക്കുന്നുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.

Similar Posts