< Back
World
ഗസ്സ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ കടുപ്പിച്ച് ഇസ്രായേല്‍
World

ഗസ്സ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ കടുപ്പിച്ച് ഇസ്രായേല്‍

Web Desk
|
17 Aug 2025 8:14 PM IST

ഇസ്രായേല്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സ സിറ്റി പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഇസ്രായേല്‍. ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസ്സയിലേക്ക് മാറ്റുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മാത്രം ഭക്ഷണം കാത്തുനിന്ന 14 പേരുള്‍പ്പെടെ 31 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

ഗസ്സ സിറ്റി പിടിച്ചെടുക്കുമെന്ന പ്രഖ്യാപിത നിലപാടുമായി ഇറങ്ങിത്തിരിച്ച ഇസ്രായേല്‍ ഗസ്സയിലെമ്പാടും ക്രൂരകതള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രയില്‍ ഏഴ് പേരെയും ഇന്ന് പുലര്‍ച്ചെ തീരമേഖലയില്‍ 11 പേരെയും ഇസ്രായേല്‍ ബോംബ് വര്‍ഷിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ പട്ടിണിമൂലം 11 പേര്‍ കൂടി മരിച്ചതോടെ ഗസ്സയില്‍ പട്ടിണിമൂലം മരിച്ചവരുടെ ആകെ എണ്ണം 251 ആയി.

ഗസ്സ നിവാസികള്‍ക്ക് വിസ നിഷേധിക്കാനുള്ള യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ബന്ദികളെ തിരിച്ചെത്തിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങള്‍ രാജ്യവ്യാപകമായി പണി മുടക്കിന് ആഹ്വാനം ചെയ്തു.

Related Tags :
Similar Posts