< Back
World
ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു
World

ഹമാസ് തലവൻ ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Web Desk
|
10 April 2024 9:38 PM IST

ഈദ് ദിനത്തിൽ വടക്കൻ ഗസ്സയിലെ ക്യാമ്പിൽ ബന്ധുക്കളെ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം.

ഗസ്സ: ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്പിലാണ് ഇസ്രായേൽ വ്യോമാക്രമണമുണ്ടായത്. തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി ഇസ്മായിൽ ഹനിയ്യ അൽ ജസീറയോട് സ്ഥിരീകരിച്ചു. ഈദ് ദിനത്തിൽ വടക്കൻ ഗസ്സയിലെ ക്യാമ്പിൽ ബന്ധുക്കളെ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം.

മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരിൽ അഭിമാനിക്കുന്നുവെന്നാണ് ഹനിയ്യയുടെ പ്രതികരണം. "എന്റെ മക്കളുടെ രക്തത്തിന് ഗസ്സയിലെ മറ്റു രക്തസാക്ഷികളേക്കാൾ കൂടിയ വിലയൊന്നുമില്ല. കാരണം അവരോരോരുത്തരും എന്റെ മക്കൾ തന്നെയാണ്. ജറുസലേമിന്റെയും അൽ അഖ്‌സയുടെയും വിമോചന ലക്ഷ്യത്തിൽ ഞങ്ങൾ അടിയുറച്ചു നിൽക്കുക തന്നെ ചെയ്യും"- ഹനിയ്യ പറഞ്ഞു.

Similar Posts