< Back
World
Israeli forces launch airstrikes in Gaza and South Lebanon
World

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു: ഇസ്രായേൽ സൈന്യം ഗസ്സയിലും ദക്ഷിണ ലബനനിലും വ്യോമാക്രമണം നടത്തി

Web Desk
|
8 April 2023 2:10 AM IST

ലബനനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നു. ഇസ്രായേൽ സൈന്യം ഗസ്സയിലും ദക്ഷിണ ലബനനിലും വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു.

ലബനനിൽ നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി ഇസ്രായേൽ പൗരന്മാർക്ക് പരിക്കേറ്റു. രാത്രി ഒരുമണിയോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീഡിയോ ട്വീറ്റ്. ഏത് ആക്രമണത്തിനും ശത്രുക്കൾ കനത്ത വില നൽകേണ്ടി വരും എന്ന് വീഡിയോ സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു

പിന്നാലെ ഗസ്സയിലെ വിവിധയിടങ്ങളിലും ലബനനിലും കനത്ത വ്യോമാക്രമണം. ഹമാസ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സേന ട്വീറ്റ് ചെയ്തു. ഇസ്രായേൽ അതിക്രമത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു.

ഇത്തവണ ലബനനിൽ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായത്,, 30ലേറെ റോക്കറ്റുകളിൽ അഞ്ചെണ്ണം റോക്കറ്റ് പ്രതിരോധ സംവിധാനം അയേൺ ഡോം മറികടന്ന് ഇസ്രായേലിൽ പതിച്ചു. ഹമാസ് നേതാവ് ഇസ്മായേൽ ഹനിയയുടെ ലബനൻ സന്ദർശനത്തിന് പിന്നാലെയാണ് ആക്രമണം,,

അൽ അഖ്സ പള്ളിയിൽ റമദാനിൽ പ്രാർഥനക്കെത്തിയ വിശ്വാസികൾക്ക് നേരെ ഇസ്രായേൽ നടത്തിയ അതിക്രമമാണ് പുതിയ പ്രകോപനം. സമാധാനം പുനസ്ഥാപിക്കാനുള്ള നടപടി അതിവേഗം ഉണ്ടാകണമെന്ന് യു എൻ ആവശ്യപ്പെട്ടു.

നിലവിലെ സ്ഥിതി സങ്കീർണമാക്കിയത് ഇസ്രായേലാണെന്ന് അറബ് ലീഗ് യോഗം കുറ്റപ്പെടുത്തി. ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തമായി തുടരുമെന്ന് ഹമാസ്, ഇസ്ലാമിക് ജിഹാദ് സംഘടനകൾ മുന്നറിയിപ്പ് നൽകി. അടിയന്തര ഒ ആയി സി യോഗം വിളിച്ചു ചേർക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു

Similar Posts